ജനലിലാരോ

ജനലിലാരോ 
ജനലിലാരോ മഴയായ് പതുങ്ങി നോക്കും
നിലാവായി തൊട്ടുണർത്തും
മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും
മൃദുവായി മുത്തിയെൻറെ മിഴി തുറക്കും

അരികിലൊരു നിഴലുപോൽ 
കരളിലൊരു താളമായി
മിഴിയിലൊരു പീലി പോൽ
ചുണ്ടിലൊരു ഗാനമായി
അനുരാഗലോലമാകുമാകാശം
ജനലിലാരോ ജനലിലാരോ

നീ വന്നതാണോ 
കാടു പൂത്തുലഞ്ഞതാണോ
നീ പറയാതെ പോയതാണോ 
വെയിലറിയാതില പൊഴിഞ്ഞതാണോ
മഞ്ഞു കാറ്റോ മഴയോ നീ
മണമോ നിറമോ നിനവോ നീ

അലയിളകുമരുവി പോൽ
അഴകിലൊരു പ്രണയമായ്
മൺ വിളക്കിൻ നാളം പോൽ
ഉള്ളിൽ ഒരു ജീവനായി
ഗന്ധർവ്വഗാനമാകുമാകാശം
ജനലിലാരോ

നീ കരഞ്ഞതാണോ 
മഴവില്ലുടഞ്ഞുവീണതാണോ
നീയറിയാതുണർന്നതാണോ
മഞ്ഞുതിർന്നുവീണതാണോ
മലരോ മധുവോ ഋതുവോ നീ
നിശയോ കനിവോ നിലാവോ നീ

അകലെ മരത്തണലു പോൽ
കണ്ണിലൊരു മോഹമായ്
വിണ്ണിൽ മഴക്കാറു പോൽ
പൊൻമയിലിൻ നൃത്തമായ്
ആഭേരിരാഗം പാടുമാകാശം

ജനലിലാരോ 
ജനലിലാരോ മഴയായ് പതുങ്ങി നോക്കും
നിലാവായി തൊട്ടുണർത്തും
മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും
മൃദുവായി മുത്തിയെൻറെ മിഴി തുറക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janalilaro

Additional Info