ക്രോസ്റോഡ്

Released
Crossroad
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 13 October, 2017

10 സംവിധായകരുടെ 10 ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തിറങ്ങുന്ന ആന്തോളജി ചിത്രമാണ് ക്രോസ് റോഡ്. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പ്രമേയമാക്കിയാണ് ചിത്രം. ലെനിന്‍ രാജേന്ദ്രന്‍ ചെയര്‍മാനായ ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസാണ് ചലച്ചിത്ര സമാഹാരം നിര്‍മിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍, ശശി പറവൂര്‍, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര്‍ നാഥ്, അവിരാ റെബേക്കാ, ബാബു തിരുവല്ല, പ്രദീപ് നായര്‍, ആല്‍ബര്‍ട്ട് എന്നീ സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായിക നയനാ സൂര്യയും കഥകള്‍ സംവിധാനം ചെയ്യുന്നു. മംമ്ത മോഹന്‍ ദാസ്, പത്മപ്രിയ, റിച്ച, ഇഷാ തല്‍വാര്‍, സൃന്ദ, പ്രിയങ്ക നായർ, കാഞ്ചന തുടങ്ങിയവരാണ് ചിത്രങ്ങളിലെ നായികമാര്‍