പ്രിയങ്ക നായർ
1985 ൽ തിരുവനന്തപുരത്തിനടുത്ത് വാമനപുരത്ത് ജനനം. സ്കൂള്‍തലത്തില്‍ മുതലേ കലോത്സവവേദികളില്‍ നിറസാന്നിദ്ധ്യമായിരുന്നു പ്രിയങ്ക. മാർ ഇവാനിയോസിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി കലാവേദികളിൽ സജീവമായതോടെ സീരിയൽ മേഖലയിൽ നിന്നും ധാരാളം അവസരങ്ങൾ പ്രിയങ്കയെ തേടിയെത്തി. താരാട്ട്, സ്ത്രീജന്മം, ഊമക്കുയിൽ, മേഘം തുടങ്ങിയ സീരിയലുകളിലെ അഭിനയം ശ്രദ്ധേയമായി. 2006-ൽ പ്രിയങ്ക അഭിനയിച്ച ഒരു സീരിയല്‍ കാണാനിടയായ പ്രശസ്ത സംവിധായകന് വസന്തബാലന് തന്റെ പുതിയ തമിഴ് ചിത്രമായ വെയിലിലേക്ക് നായികയായി പ്രിയങ്കയെ ക്ഷണിച്ചു. വെയിൽ സൂപ്പർ ഹിറ്റായതോടെ തമിഴിൽ ഒട്ടനവധി ചിത്രങ്ങൾ പ്രിയങ്കയെ തേടിയെത്തി. കിച്ചാമണി എം ബി എ എന്ന ചിത്രത്തിലൂടെ മകയാളത്തിലും തുടക്കം കുറിച്ചു. ടി വി ചന്ദ്രന്റെ വിലപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയം അവർക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. പിന്നീട് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലെ ബെറ്റി വര്‍ഗീസ് എന്ന കഥാപാത്രം ശ്രദ്ധ നേടി. 2012-ൽ തമിഴിലെ പ്രശസ്ത സംവിധായകനായ ലോറന്‍സ് റാമിനെ വിവാഹം ചെയ്തു. മകൻ മുകുന്ദ് റാം