സുരേഷ് അച്ചൂസ്
കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഡോക്യുമെന്റ്രികൾ ചെയ്തുകൊണ്ടാണ് സുരേഷ് പ്രോഫഷണലായി തുടക്കമിടുന്നത്. "കേരളം ഒരു വാമൊഴിയാത്ര" , മാധ്യമം ദിനപ്പത്രം(മാധ്യമത്തിന്റെ രണ്ടുദശാബ്ദങ്ങൾ), കുടുംബശ്രീ സ്റ്റേറ്റ് മിഷനുവേണ്ടി സിഗ്നേച്ചർ ഫിലിംസും, ഡോക്യൂമെന്റ്രികളും ഡോക്യൂഫിഷനുകളും ചെയ്തിട്ടുണ്ട്. കൂടാതെ ഗവണ്മെന്റിനുവേണ്ടിയും സ്വകാര്യ കമ്പനികൾക്ക് വേണ്ടിയും നിരവധി പരസ്യ ചിത്രങ്ങൾ ചെയ്തു.
പൊട്ടാസ് ബോംബ് എന്ന സിനിമയാണ് സുരേഷ് അച്ചൂസ് ആദ്യമായി സംവിധാനം ചെയ്തത്. സിനിമയുടെ കഥയും തിരക്കഥയും സുരേഷ് തന്നെയായിരുന്നു. കാറ്റ് വിതച്ചവർ എന്ന സിനിമ നിർമ്മിച്ചു. ഇന്ത്യയിൽ ആദ്യമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിനുവേണ്ടി നിർമ്മിച്ച സിനിമയായിരുന്നു. 2019 ലെ മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കാറ്റു വിതച്ചവർ കരസ്തമാക്കി.
പ്രഥമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വയനാട് ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഡയറക്ടറായി സുരേഷ് പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികളുടെ ചലച്ചിത്രമേളയുടെ ഡയറക്ടറായിരുന്നു മൂന്ന് വർഷം.
പാഠഭേദം, ഓർമ്മപ്പാടം, മുഖങ്ങൾ, പങ്ക്, ദി എൻഡ് എന്നീ 5 ഹ്രസ്വചിത്രങ്ങൾ സുരേഷ് സംവിധാനം ചെയ്തിട്ടുണ്ട്. ഭീമായനം - ഒരു പത്തരമാറ്റ് ജീവിതത്തിന്റെ കഥ, ഹഖ് എന്നീ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഭാര്യ അഡ്വക്കറ്റ് ജ്യോതി, രണ്ട് മക്കൾ അന്ന ഫാത്തിമ (മികച്ച ബാലനടിക്കുള്ള 2015 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്), ആമിയ റോസ്.
വിലാസം - അച്ചൂസ്, കരുവണ്ണൂർ(po), നടുവണ്ണൂർ, കോഴിക്കോട് ഫോൺ- 09847809597, Gmail-: sureshachoos@gmail.com