കുമ്പസാരം

Released
Kumbasaram malayalam movie
കഥാസന്ദർഭം: 

ആൽബി ഒരു ഓട്ടോ ഡ്രൈവറാണ്. ഭാര്യ മീര. ഏക മകന്‍ ജെറി. ആല്‍ബിയുടെ ഓട്ടോ ഓടിച്ചുള്ള വരുമാനമാണ് കുടുുംബത്തിന്റെ ഏക ആശ്രയം.  ജെറിയാണ് കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവും. ജെറിയുടെ സുഹൃത്തുക്കളാണ് റസൂല്‍, ടിനു, മാളു എന്നിവര്‍. തീവ്രമായ സ്‌നേഹമാണ് ഇവര്‍ തമ്മില്‍. അങ്ങനെയിരിക്കെ ആല്‍ബി ഒരു ദുരന്തത്തില്‍പ്പെടുന്നു. അത് ഈ നാലുകുട്ടികളെയും ബാധിക്കുന്നു. എന്നാൽ കുട്ടികളുടെ സ്‌നേഹബന്ധം ആല്‍ബിയെ രക്ഷപ്പെടുത്തുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 22 May, 2015

സക്കറിയയുടെ ഗർഭിണികൾ ചിത്രത്തിന് ശേഷം അനീഷ്‌ അൻവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പസാരം. കുട്ടികൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ നാല് കുട്ടികൾ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗൗരവ് മേനോൻ, ആകാശ് സന്തോഷ്, അഭിജിത്ത്, ഗൗരി എന്നിവരാണ് നാല് കുട്ടികൾ. ജയസൂര്യ, ഹണിറോസ്, അജു വർഗീസ്, വിനീത്, ടിനി ടോം,ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മോസയിലെ കുതിരമീനുകള്‍ക്ക് ശേഷം ഫ്രെയിംസ് ഇനവിറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മെയിലാണ് കുമ്പസാരം നിർമ്മിക്കുന്നത്

 

 

O7nEP-M1aA0