അനുഗ്രഹ റാഫി
2001ഏപ്രിൽ 11 ന് റാഫി ആന്റണിയുടെയും ജെയ് ജേക്കബിന്റെയും മകളായി തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ ജനിച്ചു. ദേവമാത സി എം ഐ പബ്ലിക്ക് സ്ക്കൂൾ, തൃശ്ശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു അനുഗ്രഹ റാഫിയുടെ വിദ്യാഭ്യാസം. നിലവിൽ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ്. മുന്നാമത്തെ വയസ്സുമുതൽ അനുഗ്രഹ സംഗീതം അഭ്യസിക്കാൻ തുടങ്ങി. പാർവതി വാര്യർ ആയിരുന്നു ആദ്യ ഗുരു. അതിനു ശേഷം പിന്നണിഗായകനായ അമൽ ആന്റണിയൂടെ അടുത്തു നിന്നും സംഗീത പഠനം നടത്തിയ ശേഷം വീണ്ടും പാർവതി വാര്യരിൽ നിന്ന് സംഗീതപഠനം തുടരുന്നു.
ഓൾ കേരള ലളിതസംഗീത ഗാനാലാപന മത്സരത്തിൽ അനുഗ്രഹ വിജയിയായിട്ടുണ്ട്. ജയസൂര്യ നായകനായ കുമ്പസാരം എന്ന ചിത്രത്തിൽ വിഷ്ണൂ മോഹൻ സിത്താരയുടെ മ്യൂസിക്കിൽ പാടിക്കൊണ്ടാണ് അനുഗ്രഹ ചലച്ചിത്ര പിന്നണി ഗായികയാകുന്നത്. മലയാളം, തമിഴ്, മറാത്തി, ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ജസ്റ്റിനു വേണ്ടി "വയ്യാവേലി" , ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ "12-സി" തുടങ്ങിയ സിനിമകളിലൊക്കെ അനുഗ്രഹ പാടി. 140ൽല്പരം ആൽബങ്ങളിൽ ഇതിനോടകം അനുഗ്രഹ പാടിക്കഴിഞ്ഞു. പുറത്തിറങ്ങാനുള്ള സിനിമകളും മറ്റ് ആൽബങ്ങളുമുണ്ട്.
ബിസിനസുകാരനായ അച്ഛൻ റാഫിക്കും അധ്യാപികയായ അമ്മക്കും, ആദർശ് റാഫി, ആഗത് റാഫി എന്നീ രണ്ട് സഹോദരന്മാർക്കുമൊപ്പം തൃശൂരിൽ താമസിക്കുന്നു.
അനുഗ്രഹയുടെ ഇമെയിൽ വിലാസം | ഫേസ്ബുക്ക് പ്രൊഫൈലിവിടെയുണ്ട് | ഇൻസ്റ്റഗ്രാം പേജിതാണ്