ഗൗരി ശങ്കരി

Gawrie Sankarie

ബാലതാരമായാണ് ഗൗരി ശങ്കരി സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. രക്തരക്ഷസ്സ് എന്ന 3D ചിത്രത്തിൽ അനന്യയുടെയും സണ്ണി വെയിനിന്റെയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. അതിനുശേഷം കുമ്പസാരം,  എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം ഗൗരി സുന്ദരി ഗാർഡൻസ് എന്ന സിനിമയിലാണ് അഭിനയിച്ചത്. ബാലനടിയിൽ നിന്നും വളർന്നതിനു ശേഷം അഭിനയിച്ച സിനിമയാണ് സുന്ദരിഗാർഡൻസ്. ബേയ്സ്ബാൾ, ത്രോബാൾ പ്ലേയർ കൂടിയാണ് ഗൗരി ശങ്കരി.