ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Engandiyoor Chandrasekharan
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
എഴുതിയ ഗാനങ്ങൾ: 91
ആലപിച്ച ഗാനങ്ങൾ: 1

കവി, ഗാനരചയിതാവ്.  തൃശ്ശൂർജില്ലയിലെ എങ്ങണ്ടിയൂരിൽ ജനിച്ചു. ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളു. കുട്ടിക്കാലത്തു തന്നെ തൊഴിലിൽ ഏർപ്പെട്ടു. നാടന്‍പാട്ടിലൂടെ ജനകീയനായ, കവിയും സിനിമാ ഗാനരചയിതാവുമാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. നിന്നെക്കാണാന്‍ എന്നെക്കാളും.... എന്ന  നാടന്‍ പാട്ടിലൂടെ മലയാളം നെഞ്ചിലേറ്റിയ ഇദ്ദേഹം 80- ഓളം മലയാളസിനിമാഗാനങ്ങൾ രചിച്ചു. പൂപ്പാട്ടും തീപ്പാട്ടും, വീതൂണ്, നിന്നെക്കാണാന്‍ എന്നെക്കാളും എന്നീ കവിതാ സമാഹാരങ്ങള്‍ രചിച്ചു. ബ്രഹ്മാനന്ദന്‍ പുരസ്‌കാരം, രാമു കാര്യാട്ട് പുരസ്‌കാരം, കുമാരനാശാന്‍ അവാര്‍ഡ്, ജനപ്രിയ ഗാനരചന പുരസ്‌കാരം തുടങ്ങി 15 ഓളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.