റിത
കന്തസാമി എന്ന സിനിമയിലെ "അലേഗ്ര","മാംബോ മാമിയാ" എന്നീ പാട്ടുകളിലൂടെ പ്രശസ്തയായ ഗായിക.
"വാടാ മാപ്പിളേ..","ജൽസാ.."(വില്ല്),"ഒരു നാളൈക്കുൾ.."(യാരടീ നീ മോഹിനി) തുടങ്ങിയവയാണ് റിതയുടെ മറ്റു ഹിറ്റ് പാട്ടുകൾ. ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ അന്യൻ എന്ന സിനിമയിലെ "കണ്ണും കണ്ണും നോക്കിയ.." എന്ന പാട്ടിലെ കോറസ് പാടിക്കൊണ്ടാണ് റിത സിനിമാപിന്നണിഗാനരംഗത്തെത്തിന്നത്. ആദ്യത്തെ മുഴുനീള പാട്ട്, 2005ൽ ഇമാൻ സംഗീതസംവിധാനം നിർവഹിച്ച ആനൈ എന്ന സിനിമയിലെ "വരുംകാല വീട്ടുക്കാരനേ.." എന്ന ഗാനം.
യുവൻ ശങ്കർ രാജ,കാർത്തിക് രാജ,മണിശർമ,ദീപക് ദേവ്,ഇളയരാജ,ദീന,ദേവിശ്രീപ്രസാദ് തുടങ്ങിയ മുൻ നിര സംഗീതസംവിധായകർക്കുവേണ്ടിയെല്ലാം പാടിയിട്ടുണ്ട് റിത.
പട്ടമ്മാളിന്റെ ശിഷ്യ ആയിരുന്ന ശാരദ സുന്ദരരാമൻ എന്നിവരുടെ കീഴിൽ കർണാടക സംഗീതവും കൃഷ്ണാനന്ദിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജിൽ നിന്നും ഫൈൻ ആർട്ട്സ് ബിരുദം നേടിയിട്ടുണ്ട്. അമ്മ ലളിത ത്യാഗരാജൻ വീണാവിദുഷിയാണ്.