കളിച്ച് ചിരിച്ച്

കനലെരിയണ മനസ്സിൽ ഇന്ന് പൂ വിരിയണെടോ
ഇടനെഞ്ചിൻ കൊടിയേറ്റത്തിൻ തുടി പാടണെടോ
കൊമ്പുവിളി കുഴലുവിളി ചുടുതാളമേളങ്ങൾ
ഉയരുന്നു നാടാകെ ഉയിരിന്റെ പോർവിളിയായ്
നേരിന്റെ പൂവിളിയായ് ....
കളിച്ച്‌ ചിരിച്ച് കുതിച്ച് മദിച്ച്‌ ഇരുത്തം വന്നില്ലേ
കുരുത്തം കേട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ (2)
ചക്കിക്കൊത്തൊരു ചങ്കരനല്ലേ
പിന്നേം ചങ്കരൻ തെങ്ങിന്മേലല്ലേ ..
കുറിക്കു കൊള്ളണ വാക്കെറിഞ്ഞെന്നെ
കുടുക്കിലാക്കിയോനേ
മുറയ്ക്ക് നീ നിന്റെ തരിപ്പ് കാട്ടുമ്പോ
അരിച്ചു പൊങ്ങണെടോ....
താനിനാന തന്നാനാനാ താനിനാനി തന്നാനാനി
താനിനാനി തന്നാനാനി തന്നാനാനാനാ
താനിനാന തന്നാനാനാ താനിനാനി തന്നാനാനി
താനിനാനി തന്നാനാനി തന്നാനാനാനാ

കരുത്തു കാട്ടി നീ മിടുക്ക് കാട്ടിയാല്
പരുക്ക് പറ്റുമെടോ ...
പെരുത്ത് വന്നെന്റെ അടിമുടിവരെ
കലിപ്പ് കേറണെടോ ... (2)
കണ്ടറിഞ്ഞിട്ട് കാക്ക പഠിക്കും
കൊണ്ടെറിഞ്ഞിട്ടേ കൊക്ക് പഠിക്കു
വല്ലാത്ത വെറും നെഞ്ചൂക്കും കാണിച്ച്
പൊല്ലാപ്പിലാവല്ലേ ...
ഇല്ലാത്ത കാശിന്റെ ഹുങ്കൊന്നു കാട്ടിയാല്  
പങ്കപ്പാടാവില്ലേ ....

വിധിവരച്ചൊരു നീലക്കടക്കണ്ണിൽ
മോഹിച്ചു വീഴല്ലേ ...
ചേലൊത്ത പുഞ്ചിരി കണ്ടു മയങ്ങല്ലേ
പോഴത്തം കാട്ടല്ലേ (2 )
മലപോലെ വന്നോര് എലിപോലെ പോകാം
അടിതെറ്റിപ്പോയാല് ആരാലും വീഴാം
മാറ് വിരിച്ചിട്ട് പോര് വിളിച്ചിട്ട്
മാനം കളയല്ലേ ...
മാനത്ത് മാറിമറിഞ്ഞ് കളിച്ചാലും
താഴത്ത് സമ്മാനം ....

കളിച്ച്‌ ചിരിച്ച് കുതിച്ച് മദിച്ച്‌ ഇരുത്തം വന്നില്ലേ
കുരുത്തം കേട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ
കുറിക്കു കൊള്ളണ വാക്കെറിഞ്ഞെന്നെ
കുടുക്കിലാക്കിയോനേ
മുറയ്ക്ക് നീ നിന്റെ തരിപ്പ് കാട്ടുമ്പോ
അരിച്ചു പൊങ്ങണെടോ..
കളിച്ച്‌ ചിരിച്ച് കുതിച്ച് മദിച്ച്‌ ഇരുത്തം വന്നില്ലേ
കുരുത്തം കേട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ
കുരുത്തം കേട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ
കുരുത്തം കേട്ടൊരു കൂട്ടരായിനി കൂട്ടുകൂടല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalich chirich

Additional Info

Year: 
2018