മഴയിൽ നനയും

മഴയിൽ നനയും പനിനീർപ്പൂവേ... 
നുകരാൻ പൂന്തേൻ തരുമോ എന്നിൽ.. 
പൊഴിയും ചിരിയിൽ.. വിടരും അധരം..
അതിലെ മധുരം നുകരാം ഞാനും....   

മഴയിൽ നനയും പനിനീർപ്പൂവേ... 
നുകരാൻ പൂന്തേൻ തരുമോ എന്നിൽ.. 
പൊഴിയും ചിരിയിൽ.. വിടരും അധരം..
അതിലെ മധുരം നുകരാം ഞാനും....  

പാദം പതിഞ്ഞ പാടവരമ്പിൽ പാട്ടുപാടി വരുമോ കിളിയേ
കതിരിന്നതിരിൽ തിരയായ് സ്വപ്നം ആടിയുലഞ്ഞു രാമഴപോലെ  
നിറങ്ങൾ നിറഞ്ഞ നീലാകാശം പുഞ്ചിരിതൂകി പൗർണമി നീളെ 
ശ്യാമസുന്ദരരാവിൻ മാറിൽ കാത്തിരിക്കാം പൈങ്കിളി നിന്നെ...
മഴയിൽ നനയും പനിനീർപ്പൂവേ... നുകരാൻ പൂന്തേൻ തരുമോ എന്നിൽ... 

നാദം തീർത്തൊരു മുരളികയുള്ളിൽ ഒഴുകും സ്വരലയരാഗം പോലെ 
വിടരും മിഴിയിൽ അടരും മൊഴികൾ പുണർന്നതെന്നിൽ തിരനുരയുമ്പോൾ 
തെന്നൽ തഴുകിയൊഴുകിയ നേരം കുളിരിൻ കൂട്ടിൽ താരകമായ് നീ 
മന്മഥപ്രണയം കാത്തിരിക്കും പുഞ്ചിരിതൂകിയ പൂമലരല്ലേ...
മഴയിൽ നനയും പനിനീർപ്പൂവേ... നുകരാൻ പൂന്തേൻ തരുമോ എന്നിൽ 
പൊഴിയും ചിരിയിൽ.. വിടരും അധരം..അതിലെ മധുരം പകരാം ഞാനും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhayil nanayum

Additional Info

Year: 
2018

അനുബന്ധവർത്തമാനം