ഹര ഹര ശങ്കര

ഹര ഹര ശങ്കര ശങ്കര നന്ദന
സാംബ സദാശിവ ഉമസുദനെ (2)
ശങ്കരമൂലത്താൽ പിറന്നോരുണ്ണി നീ
പാർവതിക്കെന്നും ആരോമലായ്‌
കൂളിവാകക്കൊരു പൊൻപൈതലായ്
മായാമോഹന ചൈതന്യമേ
ഹര ഹര ശങ്കര ശങ്കര നന്ദന
സാംബ സദാശിവ ഉമസുദനെ (2)

സൂര്യതേജോന്മയ പ്രൗഢമീ നിൻ രൂപം
കാലാഗ്നി പോലെന്നും നിൻ മായകൾ
രൗദ്രഭാവത്തിൽ നീ ശ്രീ രുദ്രനായി മാറും
പൊന്മുടിക്കോലുമായ് വിളങ്ങുമെൻ മായേ
ഹര ഹര ശങ്കര ശങ്കര നന്ദന
സാംബ സദാശിവ ഉമസുദനെ (2)
ശങ്കരമൂലത്താൽ പിറന്നോരുണ്ണി നീ
പാർവതിക്കെന്നും ആരോമലായ്‌

വെമ്പൂരത്ത് വള്ളികാഞ്ഞിരക്കൊമ്പിന്മേലെ  
വലം കൊമ്പേറി (2)
നാൽപ്പത്തൊന്നായിര മൂർത്തികൾക്കച്ഛൻ
കൈലാസനാഥന്റെ പൊൻമകനെ
കുത്താത്ത കാതും മുറിയാത്ത ശംഖും
പൊന്മുടിക്കോലും പൊൻചിലമ്പും
വായ്ത്താരി പാടി ചൂളം വിളിക്കുമ്പോൾ
ശ്രീവിഷ്ണുമായേ കാത്തരുളൂ

ശങ്കരമൂലത്താൽ പിറന്നോരുണ്ണി നീ
പാർവതിക്കെന്നും ആരോമലായ്‌
കൂളിവാകക്കൊരു പൊൻപൈതലായ്
മായാമോഹന ചൈതന്യമേ
ഹര ഹര ശങ്കര ശങ്കര നന്ദന
സാംബ സദാശിവ ഉമസുദനെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hara hara sankara