നീലവാനിൽ കണ്ണ് ചിമ്മും (F)
നീലവാനിൽ കണ്ണ് ചിമ്മും
മൂകതാരം ദൂരെയൊ
മഞ്ഞു തൂകും നോവിൻ ഈണം
കാറ്റു മൂളും രാവിലോ
മേലെ വെണ്മുകിൽ തൊട്ട് പാഴ്‌നിലാ തോണി
തന്നോരം തേടാൻ മറയുകയോ
നീലവാനിൽ കണ്ണ് ചിമ്മും
മൂകതാരം ദൂരെയൊ
ഇളവേൽക്കാൻ വന്നീലാ ഒരു നാളും നീയേ
മൗനങ്ങൾ പാടുന്നെന്നാലും (2)
ഈ താഴ്‌വരയിൽ നിന്നകലേ അകലേ
കതിർവനി തേടി അലയും നാൾ
തിരി തെളിയും മിഴികളുമായി
അണയുന്നു ഈ പൂത്തുമ്പി
(നീലവാനിൽ കണ്ണ് ചിമ്മും......)
കളിയൂഞ്ഞാലാടാനായ് അരികേ നീ വന്നൂ
ഓളങ്ങൾ തുള്ളും ഓർമകളായി (2)
കിളിമൊഴികൾ നീളേ ചൊല്ലി
അഴകൊഴുകുന്നൊരു പൊൻനിരയിൽ
അല ഞൊറിയും മോഹവുമായ്
ഒഴുകുന്നു ഈ പൂഞ്ചോല..
(നീല വാനിൽ കണ്ണു ചിമ്മും... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
neelavaanil kannu chimmum
Additional Info
ഗാനശാഖ: