നീലവാനിൽ കണ്ണു ചിമ്മും (M)

നീലവാനിൽ കണ്ണു ചിമ്മും
മൂകതാരം ദൂരെയോ
മഞ്ഞുതൂകും നോവിന്നീണം
കാറ്റുമൂളും രാവിലോ
മേലേ വെണ്മുകിൽ തൊട്ട്
പാൽനിലാ തോണി
തന്നോരം തേടാൻ മറയുകയോ ( നീലവാനിൽ… )

ഇളവേൽക്കൻ വന്നീല ഒരുനാളും നീയേ
മൌനങ്ങൾ പാടുന്നെന്നാലും (2)
ഈ താഴ്വരെയിൽ നിന്നകലെ നിന്നകലെ
കതിർവനി തേടി അലയുന്നോ..
തിരിതെളിയും മിഴികലുമായ്
അണയുന്നൂ ഈ പൂത്തുമ്പീ  ( നീലവാനിൽ… )

Neelavanil (M) - Outsider