മിഴിയിണകളിലാലോലം (M)
മിഴിയിണകളിലാലോലം
കണിമലരുകൾക്കാലോലം
ഒന്നു പോലെ ദൈവം തന
പൊന്നിൻ കനിയല്ലോ കനവല്ലോ ( മിഴിയിണ … )
ഇടറും മനസിൽ കുളിരിൻ കിളി കൊഞ്ചും നാദം തന്നു
ഇരുളിൻ വഴിയിൽ മിഴിവായ്
വിരൽത്തുമ്പിൽ തളിരായ്
പാദസരങ്ങൾ കിലുങ്ങും അഴലകലും താളമായ്
ഇരുകോണിൽ കാഴ്ച്ചകൾകാണും മിഴിചായും മാറിലായ്
ഇലകൊഴിയും കാലം തൂവൽക്കൂടേകും
ആരാരോ… ( മിഴിയിണ … )
അലയും മുകിലിന്നൊളിയിൽ വരവർണ്ണപ്പട്ടം കാണാൻ
ഒഴുകും പുഴതന്നലയിൽ കളിയോടം തുഴയാം
തളിർവീശും കാറ്റേനീയും പനിനീരായരികേ
പൊൻവെയിലേ ഇനിയുംവരുമോ നിഴലാട്ടമാടുവാൻ
ഇലകൊഴിയും കാലം തൂവൽക്കൂടേകും
ആരാരോ ( മിഴിയിണ … )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mizhiyinakalilaalolam (M)
Additional Info
Year:
2012
ഗാനശാഖ: