മിഴിയിണകളിലാലോളം(F )

മിഴിയിണകളിലാലോളം
കണിമലരുകൾ താലോലം
പൊന്നുപോലെ ദൈവം തന്ന
പൊന്നിൻ കണിയല്ലോ കനവല്ലോ

(മിഴിയിണകളിലാലോളം ...)

ഇടറും മനസ്സിൽ കുളിരിൻ
കിളി കൊഞ്ചും നാദം തന്നു
ഇരുളിൻ വഴിയിൽ മിഴിവായ്
വിരൽത്തുമ്പിൽ തളിരായ്
പാദസരങ്ങൾ കിലുങ്ങും
അഴലകലും താളമായ്
ഇരു കോണിൽ കാഴ്ചകൾ കാണും
മിഴി ചായും മാറിലായ്
ഇലകൊഴിയും കാലം തൂവൽ കൂടേകും
ആരാരോ....

(മിഴിയിണകളിലാലോളം ...)

അലയും മുകിലിന്നൊളിയിൽ
വരവർണ്ണ പട്ടം കാണാൻ
ഒഴുകും പുഴതൻ അലയിൽ
കളിയോടം തുഴയാം
തളിർ വീശും കാറ്റേ നീയും പനിനീരായരികെ
പൊൻ വെയിലെ ഇനിയും വരുമോ
നിഴലാട്ടമാടുവാൻ
ഇലകൊഴിയും കാലം തൂവൽ കൂടേകും
ആരാരോ....

(മിഴിയിണകളിലാലോലം...)

Mizhiyinakalilalolam (F) - Outsider