നാദം - സ്വതന്ത്രസംഗീതശാഖ

Nadam - swathanthra Sangeetha shakha

‘നാദം’ സ്വതന്ത്രമായ ഗാനസൃഷ്ടികൾക്കുള്ള ഇടമാണ്.

സ്വയമായോ കൂട്ടായോ സൃഷ്ടിച്ചെടുക്കുന്ന തങ്ങളുടെ ഗാനങ്ങൾ ആസ്വാദക സമക്ഷം അവതരിപ്പിക്കാനൊരിടം. മലയാളത്തിൽ അറിയപ്പെടാത്ത നൂറുകണക്കിന് പ്രതിഭാധനരായ ഗാന സ്രഷ്ടാക്കളുണ്ട്. അവർ ഈ വേദി തങ്ങളുടെ ഗാനങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാനുള്ള ഒരു തട്ടകമാക്കട്ടെ,മനോഹരങ്ങളായ ഗാനങ്ങൾ അണിയിച്ചൊരുക്കട്ടെ.

ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, പശ്ചാത്തല സംഗീത വിദഗ്ധർ, ഉപകരണ സംഗീതജ്ഞർ, ശബ്ദ ലേഖന വിദഗ്ധർ, ഗാന നിരൂപകർ തുടങ്ങി പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം.

ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.