അഞ്ജനമിഴിയുള്ള പൂവേ...
Music:
Lyricist:
Singer:
Film/album:
അഞ്ജനമിഴിയുള്ള പൂവേ...
നിന്... ഇതളുകള്‍ വിതുമ്പുന്നോ...
പോയ വസന്തം നിനച്ചിരിപ്പാണോ...
പൂങ്കുയിൽ നാദം കാത്തിരിപ്പാണോ...
അകലുമീ പുലര്‍വേളയില്‍...
മൗനമായി മിഴിമുനകള്‍ നീളുമ്പോള്‍...
ഉള്പ്പൂവിന് മൃദുസ്വനം കേള്‍ക്കുമ്പോള്‍...
അറിയുന്നു അകതാരില്‍ നിന് നൊമ്പരം...
അലിയേണം അണയുമ്പോള്‍ എന്‍ മാനസം...
പാഴ്മുളം തണ്ടില്‍ ഞാന്‍... മാനസരാഗം ലയമായ് മീട്ടുമ്പോള്‍...
ഓര്‍മ്മയായ് മറുമൊഴികള്‍ തേടുമ്പോള്‍...
കാണുന്നു കണ്‍നിറയെ വാര്‍തിങ്കള്‍...
ഉണരുന്നു മൃദുവായി എന്‍ മോഹവും ...
വിരിയുന്നു അറിയാതെ എന്‍ ആശയും ...
വാര്മുകില് വീണ്ടും എന്നില്‍... മായികഭാവം മെല്ലെ തഴുകുമ്പോള്‍...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Anjana mizhiyulla poove
Additional Info
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 11 years 4 months ago by Kiranz.