ഒരുജന്മം ഭജനമിരുന്നാലും...
Music:
Lyricist:
Singer:
Film/album:
വിരുത്തം
[ആരുവാൻ മുലയൂട്ടിത്താരാട്ടിവളർത്തിയോൾ
ആരുവാനുരിയാടാൻ ആദ്യമായ് പഠിപ്പിച്ചോൾ
ആരുവാൻ പിച്ചപ്പിച്ച നടത്തിക്കാണിച്ചോൾ, അ-
ക്കാരുണ്യാകാരം, മാതൃപാദങ്ങൾക്കർപ്പിക്കുന്നേൻ]
ഒരുജന്മം ഭജനമിരുന്നാലും
ഒരുകോടി നാമങ്ങൾ ജപിച്ചാലും
അമ്മേ എന്നൊന്നു വിളിച്ചാൽ നേടുന്ന
പുണ്യത്തിനോളം വരുമോ, മോക്ഷ
മാർഗ്ഗങ്ങളാ ഭാഗ്യം തരുമോ?
പ്രേമപ്രവാഹത്തെ ജീവനായ് ജഠരത്തിൽ
പേറുന്ന ധാത്രിയാണമ്മ
അശ്രുവിന്നുപ്പുണ്ടു മക്കൾക്കു മാറിലെ
അമൃതിറ്റു നല്കുവോളമ്മ
ഇപ്രപഞ്ചം പോലും നിനക്കു പിൻപേ
അടങ്ങുന്നു ബ്രഹ്മം നിൻ ഗർഭപാത്രേ
എത്ര വർണ്ണിച്ചാലും തീരാത്ത നിസ്തുല
വാൽസല്യ ധാരയാണമ്മ
സാഗരം പോൽ ക്ഷമ കൊള്ളുന്ന വിശ്വൈക
സർഗ്ഗപ്രഭാവമാണമ്മ
ഈശ്വരൻ പോലും നിൻ നടയ്ക്കു താഴെ
അവതരിക്കുന്നവൻ നിന്നിലൂടെ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Orujanmam bhajanamirunnaalum...
Additional Info
Year:
2013
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 12 years 3 months ago by Nisi.