ദേവദൂതികേ....

ദേവദൂതികേ....
രാഗ സന്ധ്യയിൽ...
നീ വരൂ വിലോലമായ് 
പദങ്ങളാടുവാൻ...
പ്രണയമധുനിറയും....,
ഈ.... നിമിഷം.. 
രാഗ സന്ധ്യയിൽ.. അനു-
രാഗസന്ധ്യയിൽ (ദേവദൂതികേ....)

നിമിഷ സാഗരങ്ങൾ താ-
ണ്ടുന്നു മൂക ചന്ദ്രൻ
അകലെ നേർത്തലിഞ്ഞു, വിര-
ഹാർദ്ര കാമുകൻ (2)
വിവശമായ് വിതുമ്പി....
എവിടെയാണു നീ...
സാന്ത്വനം തേടുന്നൊരെൻ മൊഴി
നേർത്തലിഞ്ഞു പോയ്
താന്ത സന്ധ്യയിൽ, ഏ-
കാന്ത സന്ധ്യയിൽ (ദേവദൂതികേ....)

വാ....ടി വീ....ണൊരു
പൂ...വായിതാ
നിൻ....റ്റെ കാൽത്താരി
കാതോർക്കയായ് (2)
തരളമായ്.....
തരളമായ്..... ആത്മാവിൽ
തൊട്ടുണ....ർത്തുമോ....?
കുളിരുമാ....യ് ജീ....വനിൽ  
വന്നു പുൽകുമോ...?
സാന്ദ്ര സന്ധ്യയിൽ, സ്നേ-
ഹാർദ്ര സന്ധ്യയിൽ

ദേവദൂതികേ....
രാഗ സന്ധ്യയിൽ...
നീ വരൂ വിലോലയായ്
പദങ്ങളാടുവാൻ...
പ്രണയമധുനിറയും....,
ഈ.... നിമിഷം..  )
രാഗ സന്ധ്യയിൽ.. അനു-
രാഗസന്ധ്യയിൽ (ദേവദൂതികേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devadoothike for Johnson master

Additional Info

Year: 
2012
ഗാനശാഖ: 

അനുബന്ധവർത്തമാനം