ശശിലേഖയീ ശാരദരാവിൽ

ശശിലേഖയീ ശാരദരാവിൽ

ശരറാന്തൽ തിരി തെളിക്കുന്നൂ

വനമാലതി പൂ വിടരുന്നൂ

പനിനീരുമായ്‌ കാറ്റണയുന്നൂ (ശശിലേഖ...)

 

സുരഭീയാമം സുഖതരവേള

പരിമളമോലും നവസുമമേള

സുരഭിലമാകും രജനിയിതിൽ നീ (2)

വരുവതില്ലേയെൻ മാനസചോരാ

ഹരിതവനികയിതു സുഖദശീതളം

തരിക പ്രണയമധു ഗോപബാല - മിഴി 

……നീരുമായ്‌ കാതരയായി

മുരളീരവം കാതോർത്തിരിക്കും

അനുരാഗ- വിധുരയീ രാധ

അണയൂ എന്നരികിൽ മുരാരേ (ശശിലേഖ...)

 

യമുനാതീരേ വിജന നികുഞ്ജേ

യദുകുലരാധഞാൻ കാത്തിരിക്കുന്നു

മനമിതിലാകെ മുരഹരരൂപം (2)

മുരളികയൂതീടും മാധവരൂപം

വിരഹവ്യഥയിനിയുമരുതു സഹിയുവാൻ

വിരവിലണയു നീ വേണുലോലാ – മിഴി…

….നീരുമായ്‌ കാതരയായി

മുരളീരവം കാതോർത്തിരിക്കും

അനുരാഗ- വിധുരയീ രാധ

അണയൂ എന്നരികിൽ മുരാരേ (ശശിലേഖ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sasilekhayee Saaradaraavil

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം