നീയുറങ്ങു പൊന്‍ മുത്തേ

രാരിരം രാരിരം രാരാരോ

രാരിരം രാരിരം രാരാരോ



നീയുറങ്ങു പൊന്‍ മുത്തേ,

ചായുറങ്ങു എന്‍ മൈനേ

അമ്മ നെഞ്ചില്‍ താരാട്ടായ്

സ്നേഹതാളം നിനക്കായ്



പൂമിഴികള്‍ തഴുകുവാനായ്

നിദ്രാദേവി അണയുവാനായ്

അമ്മ പാടും താരാട്ടിന്‍ ഈണം നീ കേള്‍ക്കു...



രാക്കിളികള്‍ മയങ്ങുമ്പോള്‍

രാവുറങ്ങാന്‍ നീ ഒരുങ്ങുമ്പോള്‍

പാല്‍ ചിരിയോടെ പാര്‍വണം കാവലായ് നില്പു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee urangu pon muthe

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം