നിൻ മുഖം കണ്ട നാളിൽ

നിൻ മുഖം കണ്ട നാളിൽ എന്റെ ഉള്ളിന്റെ ഉള്ളിൽ
നിന്റെ അഴകാർന്ന രൂപം തീർത്തു ഞാൻ

കണ്ണിലുണ്ണിപോൽ നിന്നെ കാത്തിടാം ഞാൻ എന്നും
ഇനി എന്റെ സ്വന്തമായ് മാത്രം മാറുമോ
തളിർ മാവിൻ കൊമ്പിൽ മൂളും ഇള മഞ്ഞിൻ പൊൻകിളീ
നീ പാടും പാട്ടിന്റെ ഈണം തരൂ
എൻ പ്രീയ തോഴിക്കായ് പാട്ടുപാടാൻ
നിൻ മുഖം...

നിൻ നോട്ടവും നിൻ പുഞ്ചിരി ഞാൻ കണ്ടിടുമ്പോൾ
എൻ മനസ്സിലെ പ്രേമമരയന്നം പൂഞ്ചിറകുയർത്തി (2)
കതിർമഴ പൊഴിയും കാറ്റിൻ കവിതകൾ വരവായ്
ഇനി ഞാൻ പാടും പാട്ടും നിനക്കായ്
എന്റെ സ്വപ്നങ്ങളിൽ വന്നു പുല്കീടു നീ
എന്റെ ജീവനാം രുദ്ര വീണയിൽ നിൻ രാഗം മീട്ടുവാൻ
ഇനി എന്റെ സ്വന്തമായ് നീ മാറുമോ

എന്റെ ഉള്ളിൽ പൂത്തു നിന്നിടും ഈ പ്രേമാനുരാഗം
നിൻ മാറിലണിയാൻ ഞാനൊരു മാലയായ് കോർക്കാം (2)
അകലരുതെ നീ എന്നെ പിരിയരുതെ നീ
നിൻ അഴകിനു തുല്ല്യം എന്തും നൾകാം
ആയിരം ആയിരം കനവുകൾ ഏകി നീ
എന്നിൽ നിന്നും വേർപിരിഞ്ഞിന്നെങ്ങ് പോകുന്നു നീ
ഇനി എന്റെ സ്വന്തമായ് നീ മാറുമോ
നിൻ മുഖം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin mukham kanda

Additional Info

ഗാനശാഖ: