പവിഴമുന്തിരി മണികൾ......(നാദം)

പവിഴമുന്തിരി മണികൾ പോലെ
പവിഴമല്ലിപ്പൂക്കൾ പോലെ
പുലരിവെയിലിൻ പുതുമപോലെ
പൂത്തുനില്പ്പൂ നീയെന്നുള്ളിൽ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?

പോരു നീ മിണ്ടാതെ നില്ക്കയോ
പേരു നീ പറയാതെ പോകെയോ
ആരുനീയോമലേ അറിയുകില്ലെങ്കിലും
തമ്മിൽ നാളായ് പോൽ സൗഹൃദം
ഇനി കാണുമോ എൻ കൂടെനീ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?

പാറിവാ പൂത്തുമ്പിയായ് വാ
ഊറിവാ മകരന്ദമായ് വാ
ഈ പട്ടുപൂമെത്തയിൽ പാൽനിലാശയ്യയിൽ
പോരൂ നീ കാറ്റായ് പുല്കുവാൻ
എൻ മനസിനെ നിൻ മനസുമായ്
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pavizhamunthiri manikal