പൂങ്കുയിൽ പാടിയിരുന്നു

പൂങ്കുയിൽ പാടിയിരുന്നു , മുല്ലപ്പൂവുകൾ കണ്ണുതുറന്നു
വെണ്മുകിൽ തേരിലിരുന്നു , വന്നു സ്വര്ഗ്ഗീയ ലാവണ്യ സാരം
പൂങ്കുയിൽ പാടിയിരുന്നു
സ്വർഗ്ഗത്തിൽ നിന്നവൾ വന്നു, സ്വർണ്ണ നൂലിന്മേൽ ഊര്ന്നവൾ വന്നു
വാസന്ത മന്ത്രങ്ങൾ മൂളി , അവൾ തഞ്ചത്തിൽ നിന്നു കുണുങ്ങി ..
പൂങ്കുയിൽ പാടിയിരുന്നു

തരിവള പൊട്ടിച്ചിരിച്ചു , നീലകണ്ണുകൾ കാവ്യം രചിച്ചു
കനക ചിലങ്ക കിലുക്കീ , അവൾ പൂക്കളുമായീ , നൃത്തം ചെയ്തു ..
പൂങ്കുയിൽ പാടിയിരുന്നു

ഈ മലരവാടിയെ  നോക്കി,അവൾ പാടാതെ നിന്നു കരഞ്ഞു
ഈ മലർവാടിയിൽ മാത്രം, നിന്റെ നീൾമിഴി എന്തേ നനഞ്ഞു?
നിന്റെ നീൾമിഴി എന്തേ നനഞ്ഞു?

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonkuyil paadiyirunnu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം