പ്രണയം പ്രണയം മധുരം മധുരം...

പ്രണയം… പ്രണയം… മധുരം… മധുരം…
മിഴിയിതളുകളിണചേരും സായംകാലം
ഇരുകരളുകളിൽ പൂത്തു നീർമാതളം
എന്നാരോമലേ… നിനക്കായിന്നു ഞാൻ
പകരാമുള്ളിലെ അനുരാഗാമൃതം
നീയരികിൽ വരും നിമിഷം, നിമിഷം,
പ്രണയം… പ്രണയം… മധുരം… മധുരം…

കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
കുളിരലകളിലാടുന്നു നീർതാരുകൾ
തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
നീ പുണരും പൂന്തിരയായ്…,
നീ തഴുകും പൂമണമായ്…,
സുഖമറിയുന്നു ഞാൻ തരളം… തരളം…

പ്രണയം… പ്രണയം… മധുരം… മധുരം…

മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
വഴിപറയുകായെന്നും നിൻ ഓർമ്മകൾ
പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
കാലങ്ങളായുള്ളിൻ പൊൻവീണയിൽ
നീ ചൊരിയും തൂമഴയിൽ…
നിൻ ചിരിതൻ പൗർണ്ണമിയിൽ…
നിറകവിയുന്നിതാ പുളകം… പുളകം…

പ്രണയം… പ്രണയം… മധുരം… മധുരം…

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Pranayam pranayam madhuram madhuram...

Additional Info

അനുബന്ധവർത്തമാനം