തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം

തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ

ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്

നടവഴിയിലും ഇടവഴിയിലും വയലിറമ്പിലും ആവേശം
പൂക്കും കാല്പന്തുകളിക്കാലം..
മനസ്സിനുള്ളിലും മിഴിയിണയിലും കുളിരുകോരി തുള്ളിയാടി-
ക്കൊടിയുയരും തിരുവുത്സവ മേളം
ഒന്നായ് വരവേൽക്കാം നമുക്കൊന്നായ് കളിച്ചേറാം
തോളോടൊത്തു നിന്നു കരഘോഷം മുഴക്കീടാം
ഓടിച്ചാടിക്കൊട്ടിത്തട്ടിയൊന്നായ് ലോകം മാറും പൂരം
കണ്ടുന്മാദം കൊണ്ടീ ഗാനം പാടിക്കൂത്താടാം
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ വെട്ടിച്ചോ

എല്ലാ കണ്ണുകളും ഒരു പന്തിൻ മുന്നാലേ
എൻ കരളോ ടാക്ളിങ്ങ് കേമീ നിന്റെ പിന്നാലേ
ആഹാ...ആഹാ...അഹാ.. ആഹാ....
കണ്മുനയാൽ കോർണ്ണർ കിക്കും ഖില്ലാടീ, നിന്റെ
ലോങ്ങ് ഷോട്ടിൽ എന്റെ പോസ്റ്റിൽ ഗോളായി
മുട്ടി മുട്ടി നിൽക്കാം കളി കാണാൻ ലോകം ചുറ്റാം
മഞ്ഞക്കാർഡു കണ്ടാൽ സൈഡ് ബെഞ്ചിൽ കാറ്റു കൊള്ളാം
സാവോപോളോ ഫോർട്ടലീസ സാർവഡോർ ദെൻ ക്യൂറിറ്റിബ
റിയോ നടാൽ ബ്രസീലിയ കാണാൻ പോയീടാം

[പുല്ലിന്മേൽ കാലുകൾ ചിത്രം വരയ്ക്കണ്
മിന്നൽപ്പിണരുകൾ മൈതാനം വാഴണ്
വെട്ടിയോഴിഞ്ഞിട്ട് മുന്നോട്ടു പായണ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്

തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ വെട്ടിച്ചോ

പാദങ്ങളിൽ മന്ത്രച്ചരടിട്ടു ലിയോണൽ
പായുന്നൂ നെയ്മർ പടവെട്ടി റൊണാൾഡോ
ഓഹോയ് ഓഹോയ് ഓഹൊയ്  ഓഹൊയ്
ജോലിക്കിനി പോകേണ്ടെന്നേ കൊച്ചാട്ടാ, ഈ
ലോകക്കപ്പു കാണാൻ രാജി വെയ്ക്കപ്പാ
മിന്നൽ പോലെ സാവി ഗോൾ പോസ്റ്റിൽ ബഫൺ സീസർ

ഫ്രീകിക്കിനു റൂണി അടി ബെൻഡിറ്റ് ലയിക്ക് ബെക്കാം
നാലാഞ്ചിറ നാഗമ്പടം മാനാഞ്ചിറ മലപ്പുറം
കൊല്ലം കൊച്ചി തേക്കിൻകാട്ടും ഫുട്ബോളിൻ പൂരം

[കാലുകൾ തിന്തിമിത്താളം ചവിട്ടണ്
പൊട്ടുമമിട്ടുപോൽ ഗോള് പിറക്കണ്
നെഞ്ചിൽ പെരുമ്പറത്താളം മുറുകണ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്
ഫുട്ബോൾ ഫുട്ബോൾ കിക്കോഫ് കിക്കോഫ്]

തട്ടിക്കോ തട്ടിക്കോ തട്ടിക്കോ തട്ടിക്കോ
തട്ടിക്കോ തട്ടിക്കോ തട്ടിക്കോ വെട്ടിച്ചോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thattikko Thattikko - Worldcup Football Song

Additional Info

അനുബന്ധവർത്തമാനം