മനമേ,വര്ണ്ണങ്ങള്
മനമേ,വര്ണ്ണങ്ങള് നിറവായി തൂവുന്നീ...
നിനവില് തേടും ആരേ?
ഉയിരേ, വിലോലമായീ മനസ്സിന്,
പഥങ്ങൾ കാണാതെ നീയേ,
ഉരുകി അലിയും...ഉരുകി അലിയും,
തരളം പൊഴിയും, പുതുരാഗ താളമോടെ!
പുതുരാഗ താളമോടെ....
മനമേ,വര്ണ്ണങ്ങള് നിറവായി തൂവുന്നീ...
നിനവില് തേടും ആരേ?
മൊഴിയില് ഓളങ്ങള്, മിഴിയില് ഭാവങ്ങള്,
രാഗലോലമായി നീ...
മധുവായി കണങ്ങള്, മൃദുവായി സ്വരങ്ങള്
പെയ്യും മാരിയായി നീ...
കനവില് തുണയായി,നിനവിന് നിലാവായി
മനസ്സില് തെളിഞ്ഞു പടരും അഴകായി...
ഓര്മ്മ തന് താളിലായ് സ്നേഹമാം പൂക്കളായ്
ഈ മുഖം ആദ്യമായി കാണവേ മൂകമായി
എന് മനസ്സില്, എന് ഉയിരില്, നീ പ്രിയതേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maname Varnnangal
Additional Info
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 11 years 6 months ago by m3db.