മിധു വിൻസന്റ്

Midhu Vincent
ആലപിച്ച ഗാനങ്ങൾ: 2

നാലാം തരത്തിൽ പഠിക്കുമ്പോൾ മുതൽ പ്രൊഫഷണൽ വേദികളിൽ പാടിത്തുടങ്ങിയ മലയാളത്തിന്റെ പുതു ഗായിക. ആൽബങ്ങളും സ്റ്റേജ് ഷോകളുമായി ഇപ്പോൾ ചലച്ചിത്ര പിന്നണി ഗായികയുമായ മിധു വിൻസന്റ് കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ പത്തൊൻപത് വർഷങ്ങളായി ശ്രീ.മങ്ങാട് നടേശന്റെ കീഴിൽ കർണ്ണാടകസംഗീതം അഭ്യസിക്കുന്നു.ഏഷ്യാനെറ്റ് ടിവി ചാനലിൽ രണ്ട് മൂന്ന് വർഷങ്ങളായി അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. മാജിക് ലാമ്പ്, വേനൽ മരം എന്നീ ചിത്രങ്ങൾ മിധുവിന്റേതായി പുറത്ത് വന്ന ചിത്രങ്ങളാണ്.
 

ബോംബെ മിട്ടായി, ജെയ് ജഗന്നാഥ് എന്നീ പുറത്ത് വരാനുള്ള ചിത്രങ്ങളും മറ്റ് ഡോക്യുമെന്ററി ചിത്രങ്ങളുമായും മിധു മലയാളത്തിലെ ഒരു തിരക്കേറിയ ഗായികയായി മാറിക്കൊണ്ടിരിക്കുന്നു.