അല്ലിമലർകുരുവീ...
അല്ലിമലർകുരുവീ...
അച്ഛന്റെ തേൻ കുറുമ്പീ....
നീയുറങ്ങ് ചായുറങ്ങ്
അമ്മതൻ പൂമടിത്തട്ടില്കിടന്നുകൊ-
ണ്ടമ്പിളിമാമനെ കണ്ടുറങ്ങ്
ആയിരം സ്വപ്നങ്ങൾ കണ്ടുറങ്ങ്
കിലുകിലെക്കൊഞ്ചിക്കുണുങ്ങിടുമ്പോൾ, മലർ
മൊട്ടുപോൽ നീ ചിരിക്കുമ്പോൾ
അവിടെയില്ലെങ്കിലും അറിയുന്നു ഞാനതി-
ന്നനുപമമാം നിമിഷങ്ങൾ
അനുപമാം നിമിഷങ്ങൾ
ആരാരിതാരാരിതാരാരിരോ, എന്റെ
ആവണിപ്പൂന്തുമ്പിയാണോ
കളമെഴുതുന്നു നിൻ കുഞ്ഞുകാല്പ്പാടുകൾ
കരളിന്റെ മുറ്റത്തു നീളേ…
അകലെയാണെങ്കിലും കാണുന്നു ഞാ,നെന്റെ
അരികിൽ നീയുള്ളതുപോലെ
അരികിൽ നീയുള്ളതുപോലെ
ആരാരിതാരാരിതാരാരിരോ, എന്റെ
അമ്പിളിപ്പൊന്മകളാണോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Allimalarkkuruvi
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 13 years 4 months ago by Kiranz.