മുല്ലപ്പൂവമ്പു കൊണ്ടു...

മുല്ലപ്പൂവമ്പു കൊണ്ടു...
മെല്ലെക്കൺ കോണിടഞ്ഞു
നിന്നാദ്യചുംബനത്തിൽ
ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു


വെണ്ണിലാ ചേലചുറ്റി
വെള്ളിച്ചിലങ്കചാർത്തി
നീ വന്ന നാൾ മുതൽ ഞാൻ
നിന്നേക്കുറിച്ചു പാടി
പൊന്മുളം തണ്ടുകളിൽ
പാട്ടിന്റെ പാലൊഴുകി
മമസഖി നീ പകരുമൊരീ
പ്രണയസുഗന്ധം തൂകി
 
ആതിരേ നിൻ ഹൃദയം
തൂകും സുഗന്ധമേൽക്കാൻ
ആമിഴിപ്പൂക്കളുള്ളിൽ
ചൂടും വസന്തമാകാൻ
ആയൊരെൻ ഭാഗ്യമേതോ-
രീശ്വരൻ കനിഞ്ഞുവെന്നോ..!
ജനിമൃതികൾ വരുമകലും
നീയെന്നുമെന്റെ സ്വന്തം