വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി…
Music:
Lyricist:
Singer:
Film/album:
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി…
മണ്ണിന്റെ മണമുള്ള നാണക്കാരി
കണ്ണുകളിൽ നിറയെ കരിമഷിയും
കൈകളിൽ കിലുങ്ങുന്ന കരിവളയും
ചുണ്ടിൽ തൂമന്ദഹാസവുമായ്
എന്നും ഈ വഴി പോയിരുന്നൂ, എന്റെ
മിഴികൾക്കൊരുൽസവമായിരുന്നു….
ഹേമസന്ധ്യാംബര ശിഖരങ്ങളിൽ
മോഹപ്പക്ഷികൾ ചേക്കേറുമ്പോൾ
ചൈത്ര ജാലക വാതിലിലൂടൊരു
ശൈത്യവിഭാതം തൊട്ടുണർത്തുമ്പോൾ
മുട്ടറ്റം പാവാടയുലച്ചെത്തുമവളുടെ
കൊലുസ്സെന്റെ സംഗീതമായിരുന്നു, പാട്ടിൻ
ഈണവും താളവുമായിരുന്നു….
വീണു ചിതറിയ വളപ്പൊട്ടുകൾ തൻ
വർണ്ണം വിതറിയ കാൽപ്പാടുകളിൽ
പെയ്തൊഴിഞ്ഞൊരു മിഴികളുമായി
നഷ്ടയൌവ്വനം പിന്തുടരുമ്പോൾ
അവളെക്കുറിച്ചുള്ളോരോർമ്മകൾക്കെപ്പൊഴും
എന്തൊരു സൗരഭ്യം ആയിരുന്നൂ, എന്നും
മനസ്സിന്നൊരാവേശമായിരുന്നു….
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vinninte chelulla pennoruthi....
Additional Info
Year:
2012
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 11 years 10 months ago by Nisi.