പാൽനിലാവൊളി തൂകും

പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനും
പാതി വിടർന്നൊരു മുല്ലമൊട്ടും
പങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോ
പങ്കുവയ്ക്കില്ലേ അതെന്നോടുമായ്?
 
ഞാനും നിങ്ങൾ തൻ സഖിയല്ലയോ.
 
രാവേറെയായിട്ടും രാപ്പാട്ടു പാടുന്നു
രാഗാർദ്രലോലനായ് രാപ്പാടി
രാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?
രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾ
രാവിന്റെ പുളകമായ് പൂത്തില്ലേ?
 
കിളിയേ  എന്നോട് ചൊല്ലുകില്ലേ
ഞാനും നിൻ സഖിയല്ലേ.

മാലേയമണമോലും രാക്കാറ്റു വീശുന്നു
മേലാകെ കുളിരാട ചാർത്തുന്നു
കാമുകനാം പ്രിയനവനണയുന്നു
കരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾ
കരളിൽ കിനാവുമായ് കാത്തില്ലേ?
 
കിളിയേ  ആരോടും ചൊല്ലരുതേ
ഞാനും നിൻ സഖിയല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalnilaavoli thookum

Additional Info

Year: 
2012
ഗാനശാഖ: 

അനുബന്ധവർത്തമാനം