പൂക്കൾതോറും പുഞ്ചിരിക്കും

പൂക്കൾതോറും പുഞ്ചിരിക്കും കൊച്ചു പൂമ്പാറ്റേ - നിന്റെ
പൂഞ്ചിറകിൻ വർണ്ണമേഴും ആരിതു തന്നൂ?

കൊച്ചു പൂക്കൾ തൻ അഴകിൽ മയങ്ങിയോ - നല്ല
പൂമണം പുൽകി മയങ്ങിയോ
പൂക്കൾ തോറും പാറിടുന്ന കൊച്ചു പൂമ്പാറ്റേ
പൂമ്പൊടിയും പൂന്തേനും നീ നുകർന്നുവോ? (പൂക്കൾ തോറും...)

മാനത്തെ മഴവില്ലിൻ ഭംഗിയോ
നൃത്തമാടീടും മയിലിന്റെ പീലിയോ
എങ്ങിനെ എങ്ങിനെയീ വർണ്ണജാലങ്ങൾ
എങ്ങു നിന്നെങ്ങു നിന്നു നേടി നീയെത്തി? (പൂക്കൾ തോറും ...)

ചാരുതയോലുമീ ചിറകുകൾ - ഒന്നു
ചാരെ ഞാൻ കണ്ടോട്ടെ ശലഭമേ
ചാരത്തായ് ഒന്നിരിക്കൂ കൊച്ചു പൂമ്പാറ്റേ
ചാരുവാം മേനി ഞാൻ ഒന്നു തൊട്ടോട്ടേ. (പൂക്കൾ തോറും ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkal Thorum Punchirikkum

Additional Info

Year: 
2012
ഗാനശാഖ: 

അനുബന്ധവർത്തമാനം