യാസിൻ നിസാർ
കൊല്ലം ജില്ലയിലെ ഇരവിപുരത്ത് നിസാറിന്റെയും സഹീറയുടെയും മകനായി ജനിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ യാസിൻ നിസാർ സംഗീതത്തോടുള്ള താല്പര്യം കാരണം ആ മേഖലയിൽ തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ചെറുപ്പം മുതലേ സംഗീതം അഭ്യസിച്ചിരുന്ന അദ്ദേഹം സ്കൂൾ-കോളേജ് തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
2002 -ൽ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ പുനർജനി എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് യാസിൻ ചലച്ചിത്രരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. വലിയൊരു ഇടവേളക്ക് ശേഷം 2011 -ൽ ദി മെട്രോ എന്ന സിനിമയിൽ പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്രഗാന രംഗത്ത് സജീവമാകുന്നത്. തുടർന്ന് സ്പാനിഷ് മസാല, തട്ടത്തിൻ മറയത്ത്, ഒഴിമുറി, കസിൻസ്, മാമാങ്കം (2019).. എന്നിങ്ങനെ നിരവധി സിനിമകളിൽ യാസിൻ ഗാനങ്ങൾ ആലപിച്ചു. ചില സിനിമകളിൽ ഗാനങ്ങളുടെ ശബ്ദലേഖനവും നടത്തിയിട്ടുണ്ട്.


