ഹയ്യോ അയ്യോ അയ്യയ്യോ

ഹയ്യോ അയ്യോ അയ്യയ്യോ കണ്ട്രോൾ പോയോ എന്റയ്യോ
അയ്യോ അയ്യോ ഹയ്യയ്യോ സിസ്റ്റം സ്ലോ ആയി എന്റയ്യോ
മേലോട്ടൊരു പാലം വേണം മാനത്തെക്കെങ്ങോ പോണം
താരങ്ങൾ അവളുടെ മേലെ ഒരുപിടി വിതറേണം ( മേലോട്ടൊരു )
എന്നോമലേ പൊന്നോമലേ എൻ മാറിലെ മണിമുകിൽ നീ
എന്നോമലേ പൊന്നോമലേ എൻ ഓമലേ വാ (  ഹയ്യോ അയ്യോ )

മൺസൂൺ മാരി എന്നെന്നും വേണം
ചെമ്പിൻ താലി കുടയൊന്നു വേണം
മഷ്രൂം വഞ്ചി പലതൊന്നു വേണം വേണം വേണം
ലില്ലിപ്പൂക്കൾ മലയൊന്നു വേണം
 ആനക്കുഞ്ഞ് സ്ലിം ഒന്നു വേണം
പച്ച കളർ മൂന്നൊന്നു വേണം വേണം വേണം
പാടത്തെ പാട്ടിൻ താളത്തിൽ സായിപ്പു കൈകൾ തട്ടേണം
മറിയാച്ചി വഞ്ചിപ്പാട്ടൊന്ന് ഗിറ്റാറു വീശിപ്പാടേണം
ആ പാടും പാട്ടിൽ മഴവിൽ കുടകൾ വിരിയേണം
എന്നോമലേ പൊന്നോമലേ എൻ മാറിലെ മണിമുകിൽ നീ
എന്നോമലേ പൊന്നോമലേ എൻ ഓമലേ വാ (  ഹയ്യോ അയ്യോ )

ആവ്സം പെണ്ണിൻ ചിരി ഒന്നു വേണം
പ്രൊപ്പോസ് ചെയ്യാൻ ചുണ്ടൊന്നു വേണം
കോറസ് പാടാൻ പാട്ട് ഒന്നു വേണം വേണം വേണം
3ഡി കാണും കണ്ണൊന്ന് വേണം
പിസ്സ പൂക്കും മരമൊന്ന് വേണം
ചോക്കലേറ്റ് നീന്തും പുഴയൊന്നു വേണം വേണം വേണം
പാവാടേം ബ്ലൗസും ചൂടുന്ന മാലാഖ പെണ്ണൊന്നാടേണം
മഞ്ഞിന്റെ ഈറൻ നെഞ്ചത്ത് എൻ പെണ്ണ് മാറിൽ ചായേണം
ഞാൻ പാടും പാട്ടിൽ മഴവിൽ കുടകൾ വിരിയേണം
എന്നോമലേ പൊന്നോമലേ എൻ മാറിലെ മണിമുകിൽ നീ
എന്നോമലേ പൊന്നോമലേ എൻ ഓമലേ വാ (  ഹയ്യോ അയ്യോ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hayyo ayyo

Additional Info

Year: 
2011

അനുബന്ധവർത്തമാനം