ആരെഴുതിയാവോ

ആരെഴുതിയാവോ ആകാശനീലം എൻ നേരേ നീളും കണ്ണിലുടനീളം
ആരേകിയാവോ കൈവിരൽത്തുമ്പിൽ ഞാനിന്നു ചൂടും കുളിരിന്റെ ഹാരം
നിന്നാഴക്കണ്ണിൽ അലതല്ലും വെൺതിര വന്നു പുൽകും മൺതരിയല്ലോ ഞാൻ
നിന്നോമൽ കൈകൾ മെല്ലെ മീട്ടും തൻ തന്ത്രി സാന്ദ്രം മൂളും പൊൻവീണയല്ലോ ഞാൻ...
തെയ് ആമാ മോർ..തെയ് ആമാ..ആമാ..ആമാ..ആമാ..മോർ (2) ( ആരെഴുതിയാവോ )

ഞാനും നീയും കാറ്റിൻ കൈയിൽ തെന്നിത്തെന്നി ദൂരം പോകും പൂമ്പാറ്റകൾ ഹൊയ്
പോകും നേരം പൂവിൻ നെഞ്ചിൽ മെല്ലെ മുത്തി നമ്മൾ മൂളും തേൻപാട്ടുകൾ
കുറുകും ഈ പാട്ടിനായ് പൈങ്കാടുകൾ കാതോർക്കുമോ
വഴിയിൽ പൂവാകകൾ ചെമ്പൂമഴ പെയ്തീടുമോ
പെയ്തുലഞ്ഞ പൂവനങ്ങൾ നെയ്തീടുന്ന പാതയോരം
കോകിലങ്ങളായിരങ്ങളോ
തെയ് ആമാ മോർ..തെയ് ആമാ..ആമാ..ആമാ..ആമാ..മോർ (2) ( ആരെഴുതിയാവോ )

എന്നിൽ നീയും നിന്നിൽ ഞാനും മെല്ലെ ചേരും ഒന്നായ്ത്തീരും ഈ വേളയിൽ ഹൊയ്
ഉള്ളിനുള്ളിൽ വിങ്ങും മോഹം മഞ്ഞിൻ മാറിൽ തീയായ് പെയ്യും ഈ വേളയിൽ
അഴകേ നിൻനാഴിയിൽ ഞാൻ സൂര്യനായ് മുങ്ങീടവേ
പടരും ചെന്തീക്കനൽ ചായങ്ങളിൽ നീ ചോക്കവേ
സംഗമത്തിൻ മോഹവേഗം കൊണ്ടു നിൽക്കും കണ്ണിൽ മിന്നും
താരകങ്ങളായിരങ്ങളോ
തെയ് ആമാ മോർ..തെയ് ആമാ..ആമാ..ആമാ..ആമാ..മോർ (2) ( ആരെഴുതിയാവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
arezhuthiyavo

Additional Info

Year: 
2011

അനുബന്ധവർത്തമാനം