അക്കരെ നിന്നൊരു

അക്കരെ നിന്നൊരു പൂങ്കാറ്റ് ..
എത്തിയതെന്നോ ഇന്നലെയോ..(2)
കവിളിൽ തഴുകി കൈവിരലാൽ ...
കാണാക്കണ്ണിൽ കാഴ്ച്ചകളായ്
മാറാപ്പിൽ മഴ ചൂടിയമേഘം വാനിൽ വഴി തെറ്റിയ മേഘം (2)
കാട്ടിലും മേട്ടിലും പെയ്യാതിങ്ങ് തേന്മഴയായില്ലേ {അക്കരെ നിന്നൊരു}

ഏതോ മറുദിക്കിലെ മാന്ത്രികനല്ലേ
ഇരുകൈകളിൽ ചെപ്പുകളില്ലേ ഇതല്ലേ മഹാജാലം
തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം
കളിവാക്കതിൽ മായുകയല്ലേ തെളിഞ്ഞു നിലാക്കാലം
എരിയുന്ന വേനലിൽ ചൊരിയുന്ന മാരി നീ
ഇടറുന്ന ജീവനിൽ തഴുകുന്ന കാറ്റു നീ
ഒരു പൊയ്ക്കിനാവു പോലെ
മെല്ലെ മാഞ്ഞിടല്ലേ നീ..മാഞ്ഞിടല്ലേ നീ.. { അക്കരെ നിന്നൊരു പൂങ്കാറ്റ്}

ആരോ കനിഞ്ഞേകിയ പൊൻവിളക്കല്ലേ
ഇരുൾപാതയിൽ വാരൊളി പോലെ തെളിഞ്ഞു കെടാനാളം
ആആ..ആആ..നിന്റെ മൊഴിമുത്തുകൾ സാന്ത്വനമല്ലേ
മരുഭൂവിതിൽ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യം
പൂക്കാത്ത ചില്ലയിൽ പൂക്കുന്നു മൊട്ടുകൾ
കേൾക്കാത്തൊരീണങ്ങൾ മൂളുന്നു വണ്ടുകൾ
ഒരു മാരിവില്ല് പോലെ
മെല്ലെ മാഞ്ഞിടല്ലെ നീ..മാഞ്ഞിടല്ലെ നീ.. {അക്കരെ നിന്നൊരു പൂങ്കാറ്റ് }

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (2 votes)
akkare ninnoru

Additional Info

Year: 
2011

അനുബന്ധവർത്തമാനം