ഓമനത്തിങ്കൾ

ഓമനത്തിങ്കൾ കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ പരി-
പൂർണ്ണേന്ദു തന്റെ നിലാവോ
പുത്തൻ പവിഴക്കൊടിയോ ചെറു-
തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടീയാടും മയിലോ മൃദു-
പഞ്ചമം പാടും കുയിലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanathinkal

Additional Info

Year: 
2011

അനുബന്ധവർത്തമാനം