ആർ വേണുഗോപാൽ
സ്വദേശം കുട്ടനാട്ടിലെ എടത്വാ. അച്ഛൻ പരേതനായ എൻ രാമചന്ദ്രൻ നായർ, അമ്മ രാധാമണിയമ്മ. കൊല്ലം തങ്കശേരിയിലെ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ബോയ്സ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കോതമംഗലം എം എ എൻജിനിയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക് ബിരുദവും നേടി. മൈത്രി അഡ്വര്‍ടൈസിംഗിന്റെ സാരഥിയാണിപ്പോൾ വേണുഗോപാല്‍. 'സ്പാനിഷ് മസാല' ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചുകൊണ്ടാണ് വേണുഗോപാൽ മലയാള ചലച്ചിത്രലോകത്ത് തുടക്കമിടുന്നത്. തുടർന്ന് "ടാ തടിയാ" , "22 ഫീമെയിൽ കോട്ടയം", "ജവാന്‍ ഒാഫ് വെള്ളിമല" തുടങ്ങിയ സിനിമകൾക്കും ഗാനങ്ങള്‍ രചിച്ചു. ലാല്‍ജോസിന്റെ പുതിയ ചിത്രമായ "നീന" യുടെ തിരക്കഥ, സംഭാഷണം രചിച്ചുകൊണ്ട് ആ മേഖലയിലേക്കും കടന്നിരിക്കയാണിപ്പോൾ വേണുഗോപാൽ. ഭാര്യ മിനി വേണുഗോപാൽ. മക്കൾ നിഖിൽ വി നായർ, നിതിൻ വി നായർ.
വേണുഗോപാലിന്റെ എഫ് ബി പേജ് Venugopal Ramachandran Nair
തിരക്കഥ എഴുതിയ സിനിമകൾ
സംഭാഷണം എഴുതിയ സിനിമകൾ
ഗാനരചന
ആർ വേണുഗോപാൽ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|