മറയുമോ(Remix)

മറയുമോ പൂന്തോപ്പും പൂഞ്ചോലേം  പൂങ്കാറ്റും  പുൽമേടും കാനനങ്ങൾ
കാട്ടുതീയിൽ ചിതയിൽ  ഉരുകുമോ....
മുന്നോട്ടോ പിന്നോട്ടോ ലക്കും ദിക്കും തെറ്റി വീഴും പോലെ......
എങ്ങോട്ടെന്നില്ലാതലറി പോകും ഈ മറ്റും കോളും
വല്ലാതീ യോഗം മാറുന്നോ
കരിമഴയും കനലുകളും ഒഴിയാതീ മണ്ണിൽ വീഴുമ്പോൾ
പോകാനിനി വേറൊരു താഴ്വരയുണ്ടോ.(2)

പുലരുമോ........പുലരുമോ വീണ്ടും പുതിയൊരു യുഗമിവിടെ
മലരിൽ വണ്ടാടും പുഴയിൽ മീനോടും
വാനം വർണ്ണാഭമാകും
തേനോലും കിളിപ്പാട്ടിൽ.....ഭൂമിയാം ദേവി തൻ മനം നിറയും കാലം
പുലരൊളിയും  പുതുമഴയും കനിവോടീ മണ്ണിൽ വീഴുമ്പോൾ
എതിരേൽക്കാൻ താഴ്വരയുണ്ടോ.......(2)

(പല്ലവി)
 

Marayumo (Remix) - Jawan of vellimala