മമ്മൂട്ടി
വൈക്കത്തിനടുത്ത് ചെമ്പിൽ മുഹമ്മദ്കുട്ടി ഇസ്മയിൽ പണിപ്പറമ്പിൽ എന്ന പേരിൽ 1951 സെപ്റ്റംബർ-7നു ജനിച്ചു. 1960ൽ കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ മുഹമ്മദ്കുട്ടി സെന്റ് ആൽബർട്ട്സ് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാരാജാസ് കോളേജിൽ നിന്നും പ്രീ-യൂണിവേർസിറ്റി പഠിച്ചിറങ്ങിയ മുഹമ്മദ്കുട്ടി എറണാകുളം ഗവ. ലോ കോളേജിൽ നിന്നും എൽ.എൽ.ബി പഠനവും പൂർത്തിയാക്കി. കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ 1971ൽ പുറത്തിറങ്ങിയ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിലൂടെയാണു മുഹമ്മദ്കുട്ടി സിനിമയിലേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ വളരെ അപ്രധാനമായ ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. പിന്നീട് 1973ൽ പുറത്തിറങ്ങിയ 'കാലചക്രം' എന്ന സിനിമയിൽ സംഭാഷണമുള്ളരൊരു വേഷം ചെയ്തു. ഈ സിനിമയിൽ 'സജിൻ' എന്ന പേരിലാണ് മുഹമ്മദ്കുട്ടി അഭിനയിച്ചത്. പിന്നീട് 1979ൽ എം ടി വാസുദേവൻ നായരുടെ സംവിധാനത്തിൽ 'ദേവലോകം' എന്ന ചിത്രത്തിൽ നായകവേഷം ചെയ്തെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.
1980ൽ എം ടി വാസുദേവൻ നായർ എഴുതി ശ്രീ. ആസാദ് സംവിധാനം നിർവഹിച്ച 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കവേയാണു ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ മുഹമ്മദ്കുട്ടിക്ക് മമ്മൂട്ടി എന്ന പേരു നിർദ്ദേശിച്ചത്. ശ്രീനിവാസനാണു ഈ സിനിമയിൽ മമ്മൂട്ടിക്കു വേണ്ടി ശബ്ദം നൽകിയത്. 1980ൽ തന്നെ പുറത്തിറങ്ങിയ 'മേള' എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു മുഴുനീള വേഷത്തിൽ മമ്മൂട്ടിയെത്തിയത്. ഈ ചിത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ ഒരു വഴിത്തിരിവാവുകയായിരുന്നു.
മൂന്നു തവണ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡും ആറ് തവണ സംസ്ഥാന സർക്കാരിന്റെ അവാർഡും സ്വന്തമാക്കിയിട്ടുള്ള മമ്മൂട്ടി 11 ഫിലിം ഫെയർ അവാർഡുകളും നേടി. 1998ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചപ്പോൾ 2010ൽ കേരള യൂണിവേർസിറ്റി അദ്ദേഹത്തിനു ഓണററി ഡോക്ടറേറ്റ് നൽകി.
നിയമപഠനത്തിനു ശേഷം 2 വർഷം മഞ്ചേരിയിൽ വക്കീലായി ജോലിചെയ്ത മമ്മൂട്ടി 1980ൽ സുൽഫത്തിനെ വിവാഹം കഴിച്ചു. മക്കൾ: സുറുമി, മലയാളത്തിലെ പുത്തൻ താരോദയങ്ങളിലൊരാളായ ദുൽഖർ സൽമാൻ
ഫേസ്ബുക്ക് പേജ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ബസൂക്ക | കഥാപാത്രം | സംവിധാനം ഡീനോ ഡെന്നിസ് | വര്ഷം |
സിനിമ അനുഭവങ്ങൾ പാളിച്ചകൾ | കഥാപാത്രം സഖാവ് കെ എസ് | സംവിധാനം കെ എസ് സേതുമാധവൻ | വര്ഷം 1971 |
സിനിമ കാലചക്രം | കഥാപാത്രം കടത്തുകാരൻ | സംവിധാനം കെ നാരായണൻ | വര്ഷം 1973 |
സിനിമ ദേവലോകം | കഥാപാത്രം പാപ്പച്ചൻ | സംവിധാനം എം ടി വാസുദേവൻ നായർ | വര്ഷം 1979 |
സിനിമ മേള | കഥാപാത്രം വിജയൻ | സംവിധാനം കെ ജി ജോർജ്ജ് | വര്ഷം 1980 |
സിനിമ വിൽക്കാനുണ്ട് സ്വപ്നങ്ങൾ | കഥാപാത്രം മാധവൻ കുട്ടി | സംവിധാനം എം ആസാദ് | വര്ഷം 1980 |
സിനിമ സ്ഫോടനം | കഥാപാത്രം തങ്കപ്പൻ | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1981 |
സിനിമ തൃഷ്ണ | കഥാപാത്രം കൃഷ്ണദാസ് | സംവിധാനം ഐ വി ശശി | വര്ഷം 1981 |
സിനിമ മുന്നേറ്റം | കഥാപാത്രം രാജപ്പൻ | സംവിധാനം ശ്രീകുമാരൻ തമ്പി | വര്ഷം 1981 |
സിനിമ ഊതിക്കാച്ചിയ പൊന്ന് | കഥാപാത്രം തോമസ് കുട്ടി | സംവിധാനം പി കെ ജോസഫ് | വര്ഷം 1981 |
സിനിമ അഹിംസ | കഥാപാത്രം വാസു | സംവിധാനം ഐ വി ശശി | വര്ഷം 1981 |
സിനിമ സിന്ദൂരസന്ധ്യയ്ക്ക് മൗനം | കഥാപാത്രം ദീപ്തിയുടെ അച്ഛൻ | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ എന്തിനോ പൂക്കുന്ന പൂക്കൾ | കഥാപാത്രം ശിവരാമൻ | സംവിധാനം ഗോപിനാഥ് ബാബു | വര്ഷം 1982 |
സിനിമ പൊന്നും പൂവും | കഥാപാത്രം സലിം | സംവിധാനം എ വിൻസന്റ് | വര്ഷം 1982 |
സിനിമ ബലൂൺ | കഥാപാത്രം മുത്തുക്കോയ തങ്ങൾ | സംവിധാനം രവി ഗുപ്തൻ | വര്ഷം 1982 |
സിനിമ കെണി | കഥാപാത്രം ബാബു | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
സിനിമ തടാകം | കഥാപാത്രം ജബ്ബാർ | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ ഇന്നല്ലെങ്കിൽ നാളെ | കഥാപാത്രം റഹിം | സംവിധാനം ഐ വി ശശി | വര്ഷം 1982 |
സിനിമ പൂവിരിയും പുലരി | കഥാപാത്രം രമേഷ് | സംവിധാനം ജി പ്രേംകുമാർ | വര്ഷം 1982 |
സിനിമ ചമ്പൽക്കാട് | കഥാപാത്രം ബീരാൻ | സംവിധാനം കെ ജി രാജശേഖരൻ | വര്ഷം 1982 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ജവാൻ ഓഫ് വെള്ളിമല | സംവിധാനം അനൂപ് കണ്ണൻ | വര്ഷം 2012 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ലേഡീസ് കോളേജിൽ | ചിത്രം/ആൽബം മഴയെത്തും മുൻപേ | രചന ബിച്ചു തിരുമല | സംഗീതം ആനന്ദ് രാജ് | രാഗം | വര്ഷം 1995 |
ഗാനം പൊലിയോ പൊലി പൂക്കില | ചിത്രം/ആൽബം പല്ലാവൂർ ദേവനാരായണൻ | രചന ഗിരീഷ് പുത്തഞ്ചേരി | സംഗീതം രവീന്ദ്രൻ | രാഗം | വര്ഷം 1999 |
ഗാനം ചങ്ങഴിമുത്തുമായ് | ചിത്രം/ആൽബം ലൗഡ് സ്പീക്കർ | രചന അനിൽ പനച്ചൂരാൻ | സംഗീതം ബിജിബാൽ | രാഗം | വര്ഷം 2009 |
ഗാനം മഞ്ഞിന്റെ മാറാല നീങ്ങുന്നു | ചിത്രം/ആൽബം ലൗഡ് സ്പീക്കർ | രചന അനിൽ പനച്ചൂരാൻ | സംഗീതം ബിജിബാൽ | രാഗം | വര്ഷം 2009 |
ഗാനം ആരാണ്ടും കൂരി കൂട്ടി | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി | രാഗം | വര്ഷം 2010 |
ഗാനം ഒന്നാം കുന്നുമ്മ | ചിത്രം/ആൽബം ജവാൻ ഓഫ് വെള്ളിമല | രചന അനിൽ പനച്ചൂരാൻ | സംഗീതം ബിജിബാൽ | രാഗം | വര്ഷം 2012 |
ഗാനം എന്താ ജോൺസാ | ചിത്രം/ആൽബം അങ്കിൾ | രചന ട്രഡീഷണൽ | സംഗീതം ബിജിബാൽ | രാഗം | വര്ഷം 2018 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പ്രിയൻ ഓട്ടത്തിലാണ് | സംവിധാനം ആന്റണി സോണി സെബാസ്റ്റ്യൻ | വര്ഷം 2022 |
തലക്കെട്ട് ബെസ്റ്റ് ഓഫ് ലക്ക് | സംവിധാനം എം എ നിഷാദ് | വര്ഷം 2010 |
തലക്കെട്ട് വൺവേ ടിക്കറ്റ് | സംവിധാനം ബിപിൻ പ്രഭാകർ | വര്ഷം 2008 |
തലക്കെട്ട് പ്രേം പൂജാരി | സംവിധാനം ടി ഹരിഹരൻ | വര്ഷം 1999 |
തലക്കെട്ട് പാളയം | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1994 |
തലക്കെട്ട് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു | സംവിധാനം പ്രിയദർശൻ | വര്ഷം 1986 |
തലക്കെട്ട് ചിരിയോ ചിരി | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 1982 |