ഈനാട്
നാടിൻ്റെയും സ്വന്തം പാർട്ടിയുടെയും അപചയത്തിലും രാഷ്ട്രീയത്തിലെ നെറികേടുകളിലും ദുഃഖിതനായ സഖാവ് കൃഷ്ണപിള്ളയുടെ പ്രതിഷേധങ്ങളും ഇടപെടലുകളുമാണ് കഥയുടെ പശ്ചാത്തലം.
Actors & Characters
Actors | Character |
---|---|
വേണുഗോപാൽ MLA | |
സലിം | |
പ്രതാപൻ | |
സഖാവ് കൃഷ്ണപിള്ള | |
നബീസ | |
ശശി | |
രാധ | |
ചെമ്പകം | |
കുട്ടിയാമു | |
ഗോവിന്ദൻ | |
ഭരതൻ | |
പി പി ശ്രീനിവാസൻ | |
അലക്സാണ്ടർ | |
കരുണാകരൻ | |
പാർവ്വതിയമ്മ | |
ദാക്ഷായണി | |
ശ്രീദേവി | |
ജോഷി ജോൺ | |
ബീരാൻ | |
പൊറിഞ്ചു | |
ഗോപാലൻ | |
പ്രിൻസിപ്പാൾ | |
ഗ്രേസി | |
മേരി ജോൺ | |
ഫ്രാൻസിസ് | |
മജീദ് | |
അണ്ണാച്ചി | |
കാദർ | |
പത്രപ്രവർത്തകൻ | |
രാജഗോപാല വർമ്മ | |
പോലീസ് കോൺസ്റ്റബിൾ | |
സഖാവ് പട്ട കുട്ടപ്പൻ | |
പാർട്ടി സെക്രട്ടറി | |
മീൻ കച്ചവടക്കാരൻ | |
മജീദിന്റെ സുഹൃത്ത് | |
പത്മനാഭൻ | |
മജീദിന് കാശ് കടം കൊടുത്തയാൾ | |
നാട്ടുകാരൻ | |
പാർട്ടി പ്രവർത്തകൻ | |
മറിയ | |
ചിരുതേയി | |
ശശിയുടെ അമ്മ | |
ഷാജി മോൻ | |
ഭാസി |
Main Crew
കഥ സംഗ്രഹം
പേപ്പർ ഫാക്ടറിയിൽ നിന്നു പുറംതള്ളുന്ന രാസവസ്തുക്കൾ കാരണം പുഴ മലിനപ്പെടുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ആരോഗ്യമന്ത്രിയായ ഗോവിന്ദൻ കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തുന്നു. ഇടതുപക്ഷമുന്നണിയിലെ, ഗോവിന്ദൻ ഉൾപ്പെടുന്ന ഘടകകക്ഷിയുടെ നേതാവും എം എൽ എ യുമായ വേണു സമരം ഒതുക്കാമെന്ന് വാഗ്ദാനം നല്കി ഫാക്ടറി മുതലാളിയിൽ നിന്ന് പണം കൈപ്പറ്റുന്നു. മലിനീകരണം നിയന്ത്രിക്കാൻ നടപടിയുണ്ടാവും എന്നു വാക്കു നല്കി ഗസ്റ്റ്ഹൗസിനു മുന്നിൽ പ്രതിഷേധിക്കുന്നവരെ, മന്ത്രിയെ കാണാൻ അവസരം നല്കാതെ, വേണു പറഞ്ഞുവിടുന്നു.
ഗോവിന്ദനെക്കാണാൻ ഗസ്റ്റ്ഹൗസിലെത്തുന്ന, അയാളുടെ പഴയ സഹചാരിയായ, സഖാവ് കൃഷ്ണപിള്ള, തൊഴിലാളികളുമായി ചർച്ച ചെയ്യാതെ കമ്പനിയുടെ ഭാഗം ചേർന്ന് സമരം അട്ടിമറിച്ച കാര്യം പറഞ്ഞ്, മന്ത്രിയോട് കയർത്തു സംസാരിച്ച് ഇറങ്ങിപ്പോകുന്നു. ഘടക കക്ഷി മന്ത്രിയോട് മോശമായി പെരുമാറി എന്നു പറഞ്ഞ് പാർട്ടി സെക്രട്ടറി തർക്കിക്കുന്നതിനെത്തുടർന്ന്, കൃഷ്ണപിള്ള പാർട്ടി ഓഫീസിലെ താമസം മതിയാക്കുന്നു.
നഗരപ്രാന്തത്തിലെ കോളനിയിൽ താമസിക്കുന്നവർ മലിനീകരണത്തിൻ്റെ കെടുതികൾ കാരണം ബുദ്ധിമുട്ടിലാണ്. അവർ കഷ്ടപ്പാടുകളും സമരം അട്ടിമറിക്കപ്പെട്ടതിൻ്റെ സങ്കടവും കൃഷ്ണപിള്ളയോടു പറയുന്നു. താൻ കൂടി ചേർന്ന് പടുത്തുയർത്തിയ പാർട്ടിയുടെ അധികാരക്കൊതിയിൽ, വഴിവിട്ട പോക്കിൽ അത്യധികം ദുഃഖിതനാണ് കൃഷ്ണപിള്ള. എന്നാലും ഒരു ദിവസം ജനങ്ങൾ എല്ലാ അനീതികളെയും ചെറുത്തു തോല്പിക്കും എന്ന പ്രത്യാശയുണ്ടയാൾക്ക്.
പ്രമുഖ വ്യവസായിയും അബ്കാരിയുമായ കരുണാകരൻ്റെ മകനായ പ്രതാപൻ കോളജ് വിദ്യാർത്ഥിയാണ്. തികഞ്ഞ തെമ്മാടിയും താന്തോന്നിയുമായ അയാൾ സഹവിദ്യാർത്ഥിനിയായ രാധയോട് പ്രണയാഭ്യർത്ഥന നടത്തുന്നു. അതു നിരസിച്ച രാധയുടെ കൈയിൽ കയറിപ്പിടിച്ച പ്രതാപനെ അവൾ കരണത്തടിക്കുന്നു. പ്രതികാരമായി പിന്നീടൊരു ദിവസം പ്രതാപൻ രാധയെ പരസ്യമായി ചുംബിക്കുന്നു. സസ്പെൻഷനിലായ പ്രതാപനെ തിരിച്ചെടുക്കാൻ വേണു പ്രിൻസിപ്പലിനെ നിർബന്ധിച്ചെങ്കിലും അയാൾ വഴങ്ങുന്നില്ല. തുടർന്ന് വേണു ഇടപെട്ട് പ്രിൻസിപ്പലിനെ സ്ഥലം മാറ്റുന്നു; പ്രതാപൻ്റെ സസ്പെൻഷൻ പിൻവലിപ്പിക്കുന്നു. ദിവസങ്ങൾക്കു ശേഷം പ്രതാപനും കൂട്ടുകാരും രാധയെ ലാബിൽ വച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രാധ ജനലിലൂടെ താഴേക്കു വീണു മരിക്കുന്നു. പോലീസ് കേസായതിനെത്തുടർന്ന് പ്രതാപനെ കരുണാകരൻ ഒളിപ്പിക്കുന്നു.
അമ്പലത്തിൽ നിന്നു വരുന്ന, കരുണാകരൻ്റെ ഭാര്യ ശ്രീദേവിയെ കൃഷ്ണപിള്ള യാദൃച്ഛികമായി കാണുന്നു. പണ്ട്, ഒളിവിൽ താമസിച്ചിരുന്നു കാലത്ത് തന്നെ പ്രണയിച്ചിരുന്ന ശ്രീദേവിയെ അയാൾ ഓർക്കുന്നു. അന്ന് സഹചാരിയായി കൂടെയുണ്ടായിരുന്ന കരുണാകരൻ കൃഷ്ണപിള്ളയെ പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം കരുണാകരനെ വകവരുത്താൻ കൃഷ്ണപിള്ള ഒരുമ്പെട്ടെങ്കിലും, ശ്രീദേവി കരുണാകരൻ്റെ ഭാര്യയാണെന്നറിഞ്ഞപ്പോൾ പിൻമാറുകയായിരുന്നു
ശ്രീദേവിയെ പിന്തുടർന്ന കൃഷ്ണപിള്ള പ്രതാപൻ ഒളിച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കി പോലീസിനെ അറിയിക്കുന്നു. അവിടെത്തുന്ന ASP അലക്സാണ്ടറും സംഘവും ബൈക്കിൽ രക്ഷപ്പെടുന്ന പ്രതാപനെ പിന്തുടർന്നു പിടികൂടുന്നു.എന്നാൽ, SP യുടെ നിർദ്ദേശത്തെത്തുടർന്ന് ASP, പ്രതാപനെ അറസ്റ്റ് ചെയ്യാതെ വിടുന്നു. പ്രതാപനെ വെറുതെ വിട്ടതിൻ്റെ ന്യായം എന്താണ് എന്ന തൻ്റെ ചോദ്യത്തിന്, "പണക്കാരനാണ് എന്നതാണ് ന്യായം " എന്ന SP യുടെ മറുപടി കേട്ട് ASP അന്തിക്കുന്നു.
നഗരത്തിൽ നടക്കുന്ന പാർട്ടിസമ്മേളനം പ്രമാണിച്ച് വൻതോതിൽ ചാരായം ഉണ്ടാക്കാൻ കരുണാകരൻ തീരുമാനിക്കുന്നു. ആവശ്യത്തിന് സ്പിരിറ്റ് ഇല്ലാത്തതിനാൽ വ്യാജസ്പിരിറ്റ് പലയിടത്തു നിന്നും സംഘടിപ്പിച്ച് ഉണ്ടാക്കിയ ചാരായം കഴിച്ച് രണ്ടായിരത്തിലധികം പേർ മരിക്കുന്നു. കരുണാകനെ അറസ്റ്റ് ചെയ്യാനെത്തിയ അലക്സാണ്ടർ പണവും മറ്റു പാരിതോഷികങ്ങളും വാങ്ങി കരുണാകരന് അനുകൂലമായ റിപ്പോർട്ട് നല്കുന്നു. അതിനെ ചോദ്യം ചെയ്യുന്ന SPയോട് "പണക്കാരനാണെന്ന ന്യായം" എന്ന മറുപടിയാണ് ASP യുടേത്.
ഇതിനിടയിൽ, ചാരായ ദുരന്തത്തിൻ്റെ അനുരണനങ്ങൾ സംസ്ഥാനത്തെ ഭരണമുന്നണിയെയും ബാധിക്കുന്നു. വേണുവിൻ്റെ കക്ഷി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് മന്ത്രിസഭ വീഴുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങളും |