രവീന്ദ്രൻ

Raveendran

ഏലിയാസിന്റെയും ഡോ.സാറാമ്മയുടെയും മകനായി ഏറണാകുളത്തെ തൃപ്പൂണിത്തുറയിൽ ജനനം. രവീന്ദ്രൻ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എങ്കിലും യഥാർത്ഥനാമം തമ്പി ഏലിയാസ്‌ എന്നാണ്. എണ്‍പതുകളിൽ മലയാളത്തിലും തമിഴിലും വളരെ സജീവമായിരുന്ന രവീന്ദ്രൻ, കമലഹാസന്റെയും രജനികാന്തിന്റെയും കൂടെ സഹനടനായി പേരെടുത്തു. പിന്നീട് മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച രവീന്ദ്രൻ, ഒരു വലിയ ഇടവേളയ്ക്കു ശേഷം 2004-2005 കാലയളവിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിരിച്ചെത്തി. 2013ൽ പുറത്തിറങ്ങിയ "ഇടുക്കി ഗോൾഡി"ൽ  ഒരു മുഴുനീള വേഷം അവതരിപ്പിച്ചു കൊണ്ട് തന്റെ അഭിനയ ജീവിതം തുടരുകയാണ്. ടി വി അവതാരകൻ ആയ രവീന്ദ്രൻ നല്ലൊരു ഡാൻസർ കൂടി ആണ്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും, മഞ്ചു വാരിയരും ഒരുമിച്ചഭിനയിച്ച 'എന്നും എപ്പോഴും' സിനിമയുടെ കഥ രവീന്ദ്രന്റെതാണ്

ഭാര്യ: സുമ , മക്കൾ: മറീന, ബിബിൻ, ഫബിൻ