എന്നും എപ്പോഴും

Released
Ennum Eppozhum (Malayalam movie)
കഥാസന്ദർഭം: 

രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വിനീതും ദീപ്തിയും. അവർ അവരുടെ ഉദ്യമങ്ങൾക്കിടയിൽ പരസ്പ്പരം കാണുവാനും അടുത്തറിയുവാനും കാരണമാകുന്നു. ഇത് ഇവരുടെ ജീവിതത്തിലെ പല തിരിച്ചറിവുകൾക്കും കൂടി കാരണമാവുകയാണ്. വിനീത് വനിതാരത്നം എന്ന ഒരു വാരികയുടെ സ്റ്റാഫ് റിപ്പോർട്ടറാണ്. ദീപ്തി കുടുംബ കോടതി വക്കീലും. നന്മ ചെയ്യാൻ കഴിയുന്ന മനസിന്റെ ഉടമ. വിനീതിന് ദീപ്തിയിൽ നിന്നും ഒരു കാര്യം സാധിക്കണം. അതിനുള്ള വിനീതിന്റെ ശ്രമങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം.

സമകാലീന വിഷയങ്ങളിലൂടെ രസകരമായി കഥ പറഞ്ഞു പോകുന്ന ഒരു സിനിമയാണിത്. സാമൂഹ്യ പ്രശ്നങ്ങളുണ്ട്. വീനീത് എന് പിള്ളയും അഡ്വക്കേറ്റ് ദീപയും ഇടപെടുന്ന കുറെ ഇടങ്ങളുണ്ട്. കുടുംബവും സമൂഹവുമെല്ലാം പരിഗണിക്കപ്പെടുന്ന എല്ലാ പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു പ്രമേയമാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

റിലീസ് തിയ്യതി: 
Friday, 27 March, 2015
വെബ്സൈറ്റ്: 
http://ennumeppozhumthemovie.com

മോഹൻലാലും മഞ്ജു വാരിയരും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം 'എന്നും എപ്പോഴും'. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. നീല്‍ ഡിക്കൂഞ്ഞയാണ് ഛായാഗ്രഹണം. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

 

_IhsE1yQDxo