വിനോദ് കണ്ണൻ
വേണൂഗോപാലൻ നായരുടേയും ലളിതയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. സ്കൂൾതലം മുതലേ കലാപ്രവർത്തനങ്ങളിൽ വിനോദ് കണ്ണൻ സജീവമായിരുന്നു. നാടകം, മിമിക്രി എന്നീ ഇനങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടിയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം റെയിൽവേയിൽ ജോലി ലഭിച്ചെങ്കിലും വിനോദ് തന്റെ അഭിനയമോഹം കൈവിട്ടിരുന്നില്ല.
ക്ലാസ്മേറ്റായിരുന്ന സംവിധായകൻ ആഷിഖ് അബുവിന്റെ സിനിമയിലൂടെയാണ് വിനോദിന്റെ സിനിമാമോഹം പൂവണിയുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു ആദ്യ ചിത്രം. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുണ്ടാസംഘത്തിലെ പ്രധാനിയായിട്ടായിരുന്നു വിനോദ് അഭിനയിച്ചത്. തുടർന്ന് വില്ലാളിവീരൻ, ഹൗ ഓൾഡ് ആർ യു, പുലിമുരുകൻ, ഒപ്പം എന്നിങ്ങനെ പതിനഞ്ചോളം ചിത്രങ്ങളിൽ വിനോദ് കണ്ണൻ വ്യത്യസ്ത വേഷങ്ങൾ ചെയ്തു.
ധന്യയാണ് വിനോദിന്റെ ഭാര്യ. റെയിൽവേയിൽ ടി ടി ഇ ആയി ജോലിചെയ്തുകൊണ്ടിരിക്കേ 2024 ഏപ്രിൽ 2 -ന് ട്രയിനിൽ നിന്നും വീണ് വിനോദ് കണ്ണൻ മരണപ്പെട്ടു.