മംഗ്ളീഷ്
മട്ടാഞ്ചേരിക്കാരൻ മാലിക് ഭായിയും ഒരു ഇംഗ്ലീഷ്കാരിയും തമ്മിലുള്ള രസകരമായ ബന്ധത്തിന്റെ കഥയാണ് മംഗ്ലീഷ് എന്ന ചിത്രം പറയുന്നത്.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റെഡ് റോസിന്റെ ബാനറിൽ സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രമാണ് മംഗ്ളീഷ്. നിർമ്മാണം ഹനീഫ് മുഹമ്മദ്. നവാഗതനായ റിയാസ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. ഹോളണ്ടിൽ നിന്നുള്ള അഭിനേത്രി കരോലിൻ ബെക്ക് ആണ് മമ്മൂട്ടിയുടെ നായിക. രവീന്ദ്രൻ, രാമു, സത്താർ, സുധീർ കരമന, പൗളി വൽസൻ, സൃന്ദ അഷബ് ഇങ്ങനെ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
Actors & Characters
Actors | Character |
---|---|
മാലിക് ഭായ് (തരകന് മാലിക്ക്) | |
മിഷേൽ | |
ഡിക്സൺ | |
ബോസ് | |
പോത്തൻ | |
മുംതാസ് | |
കൃഷ്ണസ്വാമി | |
അഡ്വ ജെയിംസ് | |
ആംഗ്ലോ ചാർലി | |
ജഹാംഗീർ | |
പൗലോസ് പുന്നോക്കാരൻ | |
മാത്തുക്കുട്ടി | |
ജാസ്മിൻ | |
ടാക്സി ഡ്രൈവർ | |
യൂണിയൻ ലീഡർ | |
സുലൈമാൻ ഹാജി | |
ചായക്കാരൻ | |
സൈമൺ | |
ലളിത | |
വെറോണിക്ക | |
സഹദേവൻ | |
ലൂക്കോച്ചൻ | |
ലക്ഷ്മണൻ | |
തോപ്പുംപടി സത്യൻ | |
സീനത്ത് | |
റോഷ്ണി | |
കെവിൻ | |
Main Crew
കഥ സംഗ്രഹം
- റെഡ് വൈന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രം.
- ഹോളണ്ട് നടി കരോലിൻ ബെക്ക് മമ്മൂട്ടിയുടെ നായികയാകുന്നു
- Dolby Atmos എന്ന ശബ്ദ സങ്കേതത്തിൽ പുറത്തു വന്ന ആദ്യ മലയാള ചിത്രം
- മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണു ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനം ആലപിച്ചത്.
- പ്രൊമോഷണൽ ഗാനം പൂർണ്ണമായും ചെയ്തത് റെഡ് കാരറ്റ് ഫിലിംസിനു വേണ്ടി രാജീവ് റാം ആണു.
മാലിക് ഭായ്, കൊച്ചി ഫിഷറിംഗ് ഹാർബറിൽ മീൻ കച്ചവടത്തിന്റെ ലേലം മുതൽ ഭായി ഇടപെടാത്ത കാര്യങ്ങളില്ല കൊച്ചിയിൽ. കൊച്ചിയിലെ പ്രധാന രാഷ്ട്രീയക്കാരനായ പൗലോസ് പുന്നോക്കാരന്റെ വലം കൈ കൂടിയാണ് മാലിക് ഭായി. ചെറുപ്പത്തിൽ പുന്നോക്കാരന്റെ എതിരാളിയായ സുലൈമാൻ ഹാജിയുടെ പ്രധാന ആളായിരുന്നു മാലിക് ഭായി. ഹാജി അയാളുടെ മകൾ സീനത്തിനെ കൊണ്ട് ഭായിയെ കല്യാണം കഴിപ്പിക്കുന്നു. ഇടയ്ക്ക് ഹാജി നടത്തുന്ന നേരും നെറിയുമില്ലാത്ത ചില കച്ചവടങ്ങളെ ചൊല്ലി അയാളുമായി ഭായി തെറ്റുന്നതോടെ, ഹാജിയുടെ നിർബന്ധത്തിനു വഴങ്ങി സീനത്തിനെ അയാൾക്ക് മനസ്സില്ലാ മനസ്സോടെ മൊഴി ചൊല്ലേണ്ടി വരുന്നു. മാനസികമായി അവർ രണ്ടു പേർക്കും അകലുവാൻ കഴിയുന്നില്ലെങ്കിലും, ഹാജി അവളെ ജഹാംഗീറിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു. ഭായി പുന്നോക്കാരന്റെ അടുത്തയാളായി മാറുകയും ചെയ്യുന്നു.
ആ സമയം നടക്കുന്ന പാർലമെന്റ് ഇലക്ഷനിൽ സീറ്റ് പുന്നോക്കാരനു കിട്ടാനായി പാർട്ടി തലത്തിൽ അയാൾ ഹാജിയുമായി നീക്ക് പോക്കുണ്ടാക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് കൊച്ചിയിലെ പുന്നോക്കാരന്റെ അധീനതയിൽ ഉള്ള 'കാസലിൻഡ' എന്ന ഹോട്ടൽ വിൽക്കുവാൻ പുന്നോക്കാരൻ തീരുമാനിക്കുന്നു. ഹാജി ഈ കച്ചവടത്തിൽ ഉണ്ടെന്നറിഞ്ഞാൽ മാലിക് ഭായി ഉടക്കും എന്നതിനാൽ അയാളത് ഭായിയിൽ നിന്നും മറച്ച് വയ്ക്കുന്നു. എന്നാൽ അവിടെ ഹോം സ്റ്റേയിൽ താമസിക്കുന്ന മിഷേൽ എന്ന വിദേശ വനിതയെ ഒഴിപ്പിക്കുവാൻ അവർക്ക് കഴിയാതെ വരുന്നതോടെ, പുന്നോക്കാരൻ ഭായിയുടെ സഹായം തേടുന്നു. ഭായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മിഷേലിനെ അവിടെ നിന്നും ഇറക്കാൻ കഴിയുന്നില്ല. മലയാളം മാത്രം അറിയാവുന്ന ഭായിക്ക് ഇംഗ്ലീഷ് മാത്രം അറിയാവുന്ന മിഷേലിനെ പറഞ്ഞു മനസ്സിലാക്കി അവിടെ നിന്ന് മാറ്റാനും കഴിയുന്നില്ല. അതിനിടയിൽ അവരുടെ മുറിയിൽ ആരോ അതിക്രമിച്ച് കയറുകയും അവരുടെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. ആ അവസരം മുതലാക്കി ഭായി അവരെ അവിടെ നിന്നും ഇറക്കുന്നു. അവരെ തന്റെ സുഹൃത്തായ ഡിക്സണ്ന്റെ കാമുകിക്കൊപ്പം താമസിക്കാനായി വിടുന്നു. മിഷേൽ ആത്മഹത്യക്ക് ശ്രമിക്കുന്നത് കാണുന്ന ഭായി അവരെ രക്ഷിച്ച് സ്വന്തം വീട്ടിൽ താമസിപ്പിക്കുന്നു.
മിഷേൽ എന്തോ ഒരു പ്രശ്നത്തിൽ അകപ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കുന്ന ഭായി, അവരോട് അത് ചോദിച്ചറിയാൻ ഡിക്സണെ നിയോഗിക്കുന്നു. പക്ഷേ താനത് ഭായിയോട് മാത്രമേ പറയൂ എന്ന് മിഷേൽ പറയുന്നു. ഭായി ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്നുവെങ്കിലും, ആദ്യം വഴങ്ങാതെ വരുന്നു. ഒടുവിൽ ആംഗ്ലോ ചാർലിയുടെ സഹായത്തോടെ ഭായി ഇംഗ്ലീഷ് പഠിക്കുന്നു. മിഷേൽ ഭായിയോട് കാര്യങ്ങൾ തുറന്നു പറയാൻ ഒരുങ്ങുന്നതിനിടയിൽ പുന്നോക്കാരന്റെ വക്കീൽ ഭായി വന്നു കണ്ട് അത്യാവശ്യമായി പുന്നോക്കാരനെ കാണണം എന്ന് പറയുന്നു. 'കാസലിൻഡ' വിൽക്കുന്നതിനു ഭായിയുടെ സഹായം അയാൾ അവശ്യപ്പെടുന്നു. അതിന്റെ അഡ്വാൻസ് തുക സൂക്ഷിക്കുവാനായി പുന്നോക്കാരൻ ഭായിയെ ഏൽപ്പിക്കുന്നു. ആ പണവുമായി തിരികെയെത്തുന്ന ഭായി മിഷേലിനോട് അവളുടെ പ്രശ്നങ്ങൾ ചോദിക്കുന്നുവെങ്കിലും അവൾ ഒഴിഞ്ഞു മാറുന്നു. ഭായി പല തവണ അവളോട് സംസാരിക്കാൻ ശ്രമിക്കുന്നുവെങ്കിലും അവൾ ഒന്നും തുറന്നു പറയുന്നില്ല. അതിനിടയിൽ ഭായിയെ എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഉല്ല ഉല്ല ഉല്ല |
സന്തോഷ് വർമ്മ | ഗോപി സുന്ദർ | അമീന സലാം , ഗോപി സുന്ദർ |
2 |
ഡാഫ്ഫോഡിൽ പൂവേ |
ബി കെ ഹരിനാരായണൻ | ഗോപി സുന്ദർ | ഹരിചരൺ ശേഷാദ്രി, ജ്യോത്സ്ന രാധാകൃഷ്ണൻ |
3 |
ഇംഗ്ളീഷ് മംഗ്ളീഷ് |
സന്തോഷ് വർമ്മ | ഗോപി സുന്ദർ | ദുൽഖർ സൽമാൻ, ടിനി ടോം |
4 |
സായിപ്പേ സലാം |
സന്തോഷ് വർമ്മ | ഗോപി സുന്ദർ | സാദിഖ് |
Contributors | Contribution |
---|---|
added film page with main details | |
കൂടുതൽ വിവരങ്ങൾ ചേർത്തു |