ഉല്ലാസ് പന്തളം
പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് ഉല്ലാസ്. സ്കൂൾ പഠനത്തിനുശേഷം സുഹൃത്തുക്കളോടൊപ്പം നാട്ടിലെ പരിപാടികളിൽ മിമിക്രി ചെയ്തുകൊണ്ടാണ് ഉല്ലാസ് തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്കുന്നത്. ആദ്യകാലങ്ങളിൽ അധികം വേദികൾ ലഭിയ്ക്കാതിരുന്നതിനാൽ ഉല്ലാസ് പെയ്ന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്നു.
ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കോമഡി സ്റ്റാറിന്റെ ഭാഗമായി ഉല്ലാസ് പന്തളം പ്രേക്ഷകശ്രദ്ധ നേടി. തുടർന്ന് നിരവധി വേദികളിൽ അദ്ദേഹം മിമിക്രി പരിപാടികൾ അവതരിപ്പിച്ചു. 2014 -ലാണ് ഉല്ലാസ് സിനിമാഭിനയ രംഗത്തേയ്ക്ക് പ്രവേശിയ്കുന്നത്. മാന്നാർ മത്തായി സ്പീക്കിങ്ങ് 2, പേടിത്തൊണ്ടൻ, വസന്തത്തിന്റെ കനൽവഴികളിൽ എന്നീ ചിത്രങ്ങളിൽ ആ വർഷം അദ്ദേഹം അഭിനയിച്ചു. തുടർന്ന് കുട്ടനാടൻ മാർപ്പാപ്പ, ഉൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പേടിത്തൊണ്ടൻ | കഥാപാത്രം | സംവിധാനം പ്രദീപ് ചൊക്ലി | വര്ഷം 2014 |
സിനിമ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 | കഥാപാത്രം ഗർവ്വാസീസ് ആശാന്റെ അസിസ്റ്റന്റ് | സംവിധാനം മമാസ് | വര്ഷം 2014 |
സിനിമ വസന്തത്തിന്റെ കനൽവഴികളിൽ | കഥാപാത്രം ബസ് ഡ്രൈവർ | സംവിധാനം അനിൽ വി നാഗേന്ദ്രൻ | വര്ഷം 2014 |
സിനിമ കുക്കിലിയാർ | കഥാപാത്രം സ്വർണ്ണപ്പൻ | സംവിധാനം നേമം പുഷ്പരാജ് | വര്ഷം 2015 |
സിനിമ ഇത് താൻടാ പോലീസ് | കഥാപാത്രം വക്കീൽ | സംവിധാനം മനോജ് പാലോടൻ | വര്ഷം 2016 |
സിനിമ ചിന്ന ദാദ | കഥാപാത്രം | സംവിധാനം രാജു ചമ്പക്കര | വര്ഷം 2016 |
സിനിമ ഒരു ഓർഡിനറി പ്രണയം | കഥാപാത്രം | സംവിധാനം യൂസഫ് മുഹമ്മദ് | വര്ഷം 2018 |
സിനിമ നാം | കഥാപാത്രം | സംവിധാനം ജോഷി തോമസ് പള്ളിക്കൽ | വര്ഷം 2018 |
സിനിമ സവാരി ഗിരിഗിരി | കഥാപാത്രം | സംവിധാനം ഗോകുൽ കാർത്തിക് | വര്ഷം 2018 |
സിനിമ പെട്ടിലാമ്പട്ട്ര | കഥാപാത്രം | സംവിധാനം ശ്യാം ലെനിൻ | വര്ഷം 2018 |
സിനിമ കുട്ടനാടൻ മാർപ്പാപ്പ | കഥാപാത്രം കൊൺസ്റ്റബിൾ | സംവിധാനം ശ്രീജിത്ത് വിജയൻ | വര്ഷം 2018 |
സിനിമ വിശുദ്ധ പുസ്തകം | കഥാപാത്രം | സംവിധാനം ഷാബു ഉസ്മാൻ | വര്ഷം 2019 |
സിനിമ കുമ്പാരീസ് | കഥാപാത്രം ആശാൻ | സംവിധാനം സാഗർ ഹരി | വര്ഷം 2019 |
സിനിമ സുകേഷിന് പെണ്ണ് കിട്ടുന്നില്ല | കഥാപാത്രം | സംവിധാനം അനീഷ് പുത്തൻപുര | വര്ഷം 2019 |
സിനിമ മാസ്ക്ക് | കഥാപാത്രം | സംവിധാനം സുനിൽ ഹനീഫ് | വര്ഷം 2019 |
സിനിമ മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള | കഥാപാത്രം | സംവിധാനം ഷാനു സമദ് | വര്ഷം 2019 |
സിനിമ മുട്ടുവിൻ തുറക്കപ്പെടും | കഥാപാത്രം | സംവിധാനം അരുൺ രാജ് | വര്ഷം 2020 |
സിനിമ അമ്പലമുക്കിലെ വിശേഷങ്ങൾ | കഥാപാത്രം | സംവിധാനം ജയറാം കൈലാസ് | വര്ഷം 2021 |
സിനിമ പാവ കല്യാണം | കഥാപാത്രം | സംവിധാനം നജീബ് അലി | വര്ഷം 2022 |
സിനിമ രണ്ട് | കഥാപാത്രം സ്വാമിജി | സംവിധാനം സുജിത്ത് ലാൽ | വര്ഷം 2022 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം പൊന്മാനിന്നഴകുള്ള പൊന്നിന്റെ നിറമുള്ള | ചിത്രം/ആൽബം തീ | രചന അനിൽ വി നാഗേന്ദ്രൻ | സംഗീതം അനിൽ വി നാഗേന്ദ്രൻ | രാഗം | വര്ഷം 2022 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മംഗ്ളീഷ് | സംവിധാനം സലാം ബാപ്പു പാലപ്പെട്ടി | വര്ഷം 2014 |