കുക്കിലിയാർ
എവിടെ നിന്നോ വന്നെത്തിയതും പേരും ഊരുമില്ലാത്തതുകൊണ്ടും നാട്ടുകാര്‍ അയാളെ കുക്കിലിയാര്‍ എന്ന് പേരിട്ട് വിളിച്ചു. അമ്പലപ്പറമ്പില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന എഴുപതു വയസ് പ്രായം തോന്നിക്കുന്ന തരത്തില്‍ പ്രാകൃതനായ കുക്കിലിയാറിന്റെ രീതി സുധിക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ സുധി പലപ്പോഴും നീരസം പ്രകടിപ്പിച്ചിരുന്നു. നാട്ടില്‍ ചെറുപ്പക്കാരുടെ നേതാവാണ് സുധി. എല്ലാകാര്യത്തിലും എവിടെയും സുധിയുടെ സാന്നിദ്ധ്യമുണ്ടാകും. സുധിക്ക് ഒരു കാമുകിയുണ്ട്. കോളജ് വിദ്യാര്‍ഥിനിയായ സരയു. ഒരിക്കല്‍ തന്റെ കൈപ്പിഴയാല്‍ പറ്റിയ അബദ്ധത്തിന്റെ പുറത്ത് കുക്കിലിയാറിനെ സുധിക്ക് സഹായിക്കേണ്ടി വന്നു. തുടര്‍ന്ന് കുക്കിലിയാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞപ്പോള്‍ സുധി മറ്റൊരു സത്യം തിരിച്ചറിഞ്ഞു ;കുക്കിലിയാര്‍ രാഘവന്‍നായരാണ്, സിംഗപ്പൂര്‍ മലയാളിയാണ്. ഭാര്യയും കുട്ടിയുമുണ്ട്. പിന്നെ കുക്കിലിയാറിന് എന്താണ് സംഭവിച്ചത്. കുക്കിലിയാറിന്റെകഥ ഇവിടെ തുടങ്ങുകയാണ്
ബനാറസ് എന്ന ചിത്രത്തിന് ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത 'കുക്കിലിയാർ'. മനോജ് കെ ജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥയും നിർമ്മാണവും പ്രേം ജി. മാടമ്പ് കുഞ്ഞുകുട്ടന്റേതാണ് തിരക്കഥ. സംഗീതം എം ജയചന്ദ്രനും, പശ്ചാത്തല സംഗീതം രമേഷ് നാരായണനും നിർവ്വഹിക്കുന്നു.