അർച്ചന കവി

Archana Kavi

മലയാള ചലച്ചിത്ര നടി. 1988 ജനുവരിയിൽ ന്യൂഡൽഹിയിൽ ജനിച്ചു. അച്ചൻ ജോസ് ജേർണലിസ്റ്റായിരുന്നു, അമ്മ റോസമ്മ. അവർ കണ്ണൂർ സ്വദേശികളായിരുന്നു. ഡൽഹി  St. Xavier's School- ലായിരുന്നു അർച്ചനയുടെ വിദ്യാഭ്യാസം. 2006- ൽ അർച്ചന കവി കേരളത്തിലേക്ക് താമസം മാറ്റി. Mar Augustinose College- ൽ ചേർന്ന് ബിബിഎയ്ക്ക് ചേർന്ന് പഠിക്കാൻ തുടങ്ങി. പഠനത്തിന്റെ ഭാഗമായി അർച്ചന യെസ് ഇന്ത്യാവിഷൻ ചാനലിൽ ഇന്റേൺഷിപ്പ് ചെയ്തു. പല പ്രോഗ്രാമുകളിലും അസിസ്റ്റന്റായി പ്രവർത്തിച്ചു. ചാനലിലെ ബ്ലഡി ലൗ എന്ന പ്രോഗ്രാമിന്റെ അവതാരികയായി. ആ സമയത്താണ് സംവിധായകൻ ലാൽ ജോസ് അർച്ചന കവിയെ ശ്രദ്ധിയ്ക്കുന്നത്. അദ്ധേഹം തന്റെ പുതിയ സിനിമയിലെ നായികയായി അർച്ചനയെ തിരഞ്ഞെടുത്തു.

ലാൽജോസ് ചിത്രമായ നീലത്താമര- യിൽ നായികയായി. 2009-ലായിരുന്നു നീലത്താമര റിലീസായത്. അർച്ചനയുടെ രണ്ടാമത്തെ സിനിമ മമ്മി&മി ആയിരുന്നു. രണ്ടു സിനിമകളിലേയും അർച്ചനയുടെ അഭിനയം ശ്രദ്ധിയ്ക്കപ്പെട്ടു. 2012-ൽ Aravaan എന്ന തമിഴ് സിനിമയിലും Backbench Student എന്ന തെലുങ്കു സിനിമയിലും അർച്ചനകവി അഭിനയിച്ചു. പതിനഞ്ചിലധികം മലയാള സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും ഒരു തെലുങ്കു സിനിമയിലും അർച്ചനകവി അഭിനയിച്ചിട്ടുണ്ട്. പല ചാനൽ റിയാലിറ്റി ഷോകളിലും അർച്ചന അവതാരികയായിട്ടുണ്ട്.

അർച്ചനയുടെ വിവാഹം 2016 ജനുവരിയിലായിരുന്നു. സ്റ്റാൻഡപ്പ് കൊമേഡിയൻ അബിഷ് മാത്യുവായിരുന്നു വരൻ.